'ഈ സമയത്ത് പിന്തുണ ആഗ്രഹിക്കും'; വിശദീകരണവുമായി ബാബര്‍ അസം

എന്റെ ആ വാക്കുകള്‍ കോഹ്‌ലിക്ക് പിന്തുണ നല്‍കുമെന്ന് തോന്നി. ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് കോഹ്‌ലി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊളംബോ: വിരാട് കോഹ്‌ലിയെ പിന്തുണച്ച് എത്തിയതില്‍ വിശദീകരണവുമായി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ഇങ്ങനെയുള്ള സമയങ്ങളില്‍ പിന്തുണ നല്‍കേണ്ടതുണ്ട് എന്നാണ് ബാബര്‍ പ്രതികരിച്ചത്. 

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ലോര്‍ഡ്‌സില്‍ 16 റണ്‍സിന് കോഹ്‌ലി പുറത്തായതിന് പിന്നാലെയാണ് ബാബര്‍ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനെ ആശ്വസിപ്പിച്ച് എത്തിയത്. ഈ സമയവും കടന്ന് പോകും. കരുത്തോടെയിരിക്കൂ എന്നാണ് ബാബര്‍ സമൂഹമാധ്യമങ്ങളിലെ തന്റെ അക്കൗണ്ടുകളില്‍ കുറിച്ചത്. 

എന്റെ ആ വാക്കുകള്‍ കോഹ്‌ലിക്ക് പിന്തുണ നല്‍കുമെന്ന് തോന്നി

ഫോമില്ലായ്മ എന്ന ഘട്ടത്തിലൂടെ കടന്ന് പോകേണ്ടി വരും എന്ന് കളിക്കാരന്‍ എന്ന നിലയില്‍ എനിക്കറിയാം. ആ ഘട്ടത്തില്‍ ഏത് അവസ്ഥയിലായിരിക്കും ആ കളിക്കാരന്‍ എന്നും എനിക്കറിയാം. ആ സമയങ്ങളില്‍ നമുക്ക് പിന്തുണ വേണം. എന്റെ ആ വാക്കുകള്‍ കോഹ്‌ലിക്ക് പിന്തുണ നല്‍കുമെന്ന് തോന്നി. ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് കോഹ്‌ലി. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിന് മുന്‍പായി ബാബര്‍ അസം പറഞ്ഞു. 

ഒരുപാട് ക്രിക്കറ്റ് കളിക്കുന്ന വ്യക്തിയാണ് കോഹ്‌ലി. ഈ സാഹചര്യങ്ങളില്‍ നിന്ന് എങ്ങനെ തിരികെ വരണം എന്ന് കോഹ്‌ലിക്ക് അറിയാം. അതിന് സമയമെടുക്കും. ആ സമയം അവരെ പിന്തുണച്ചാല്‍ അത് ഗുണം ചെയ്യുമെന്നും പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ചൂണ്ടിക്കാണിച്ചു. 

കോഹ് ലി മോശം ഫോമിലൂടെ കടന്ന് പോകുമ്പോള്‍ മറുവശത്ത് റണ്‍സ് വാരുകയാണ് ബാബര്‍. രാജ്യാന്തര ക്രിക്കറ്റില്‍ 10000 റണ്‍സ് തികയ്ക്കുന്നതിന് അടുത്തെത്തി ബാബര്‍. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയാണ് ഇനി ബാബറിനും സംഘത്തിനും മുന്‍പിലുള്ളത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com