ഏകദിന പരമ്പര ആര്‍ക്ക്? ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ച് ഇന്ത്യ; ബുമ്രക്ക് പകരം സിറാജ്‌

പരിക്കിനെ തുടര്‍ന്നാണ് ബുമ്ര ഓള്‍ഡ് ട്രഫോര്‍ഡില്‍ കളിക്കാത്തതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഞ്ചസ്റ്റര്‍: പരമ്പര വിജയിയെ നിര്‍ണയിക്കുന്ന അവസാന ഏകദിനത്തില്‍ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയച്ചു. ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജ് പ്ലേയിങ് ഇലവനിലേക്ക് എത്തി. 

പരിക്കിനെ തുടര്‍ന്നാണ് ബുമ്ര ഓള്‍ഡ് ട്രഫോര്‍ഡില്‍ കളിക്കാത്തതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു. പ്ലേയിങ് ഇലവനില്‍ മാറ്റമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.ട്വന്റി20 പരമ്പരക്ക് പിന്നാലെ ഏകദിനവും സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.  

ആദ്യ ഏകദിനത്തില്‍ 10 വിക്കറ്റ് ജയത്തോടെയാണ് കെന്നിങ്ടണില്‍ ഇന്ത്യ തുടങ്ങിയത്. എന്നാല്‍ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 100 റണ്‍സിന്റെ ജയവുമായി ഇംഗ്ലണ്ട് പരമ്പരയിലേക്ക് തിരിച്ചെത്തി.  ഓള്‍ഡ് ട്രഫോര്‍ഡില്‍ കളിച്ച അവസാന 9 മത്സരങ്ങളില്‍ എട്ടിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയം നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com