വെല്ലാൻ മറ്റൊരാളില്ല; ഷെല്ലി തന്നെ വേ​ഗ വനിത; റെക്കോർഡ‍് നേട്ടത്തോടെ കുതിപ്പ് (വീഡിയോ)

ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്ററില്‍ ഇതാദ്യമായാണ് ഒരു രാജ്യം മൂന്ന് മെഡലുകളും സ്വന്തമാക്കുന്നത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

യൂജിന്‍: ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ വേഗമേറിയ വനിത ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർ പ്രൈസ് തന്നെ. വനിതകളുടെ 100 മീറ്ററിൽ ജമൈക്കൻ ആധിപത്യമാണ് ട്രാക്കിൽ കണ്ടത്. പുരുഷൻമാരുടെ 100 മീറ്ററിൽ അമേരിക്കൻ ആധിപത്യമായിരുന്നു. ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്ററില്‍ ഇതാദ്യമായാണ് ഒരു രാജ്യം മൂന്ന് മെഡലുകളും സ്വന്തമാക്കുന്നത്.

തിങ്കളാഴ്ച നടന്ന വനിതാ ഫൈനലിൽ 10.67 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഷെല്ലിയുടെ സുവർണക്കുതിപ്പ്. 10.73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജമൈക്കയുടെ തന്നെ ഷെരിക്ക ജാക്‌സണ്‍ വെള്ളിയും 10.81 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഒളിമ്പിക് ജേതാവ് കൂടിയായ എലൈന്‍ തോംസണ്‍ വെങ്കലും നേടി. 

സ്വര്‍ണം നേടിയ ഷെല്ലി ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ ട്രാക്ക് ഇനത്തില്‍ അഞ്ച് സ്വര്‍ണ മെഡലുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും സ്വന്തമാക്കി. നേരത്തെ 2009, 2013, 2015, 2019 വര്‍ഷങ്ങളിലും താരം സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com