'ക്രിസ്റ്റിയാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടില്ല, ഈ സീസണിന് ശേഷവും തുടരും'; നിലപാട് ആവര്‍ത്തിച്ച് കോച്ച് 

ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം മുന്‍പോട്ട് പോകുന്നതിലേക്കാണ് ശ്രദ്ധിക്കുന്നതെന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ പറഞ്ഞു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

മാഞ്ചസ്റ്റര്‍: ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാന്‍ അനുവദിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് പരിശീലകന്‍ എറിക് ടെന്‍ ഹാഗ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും ഉള്‍പ്പെടുത്തിയാണ് എന്റെ പ്ലാനുകള്‍. ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം മുന്‍പോട്ട് പോകുന്നതിലേക്കാണ് ശ്രദ്ധിക്കുന്നതെന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ പറഞ്ഞു. 

ഇപ്പോഴും സാഹചര്യങ്ങളില്‍ ഒരു മാറ്റവും ഇല്ല. എനിക്ക് വ്യക്തമായ ധാരണയുണ്ട്. കൂടുതല്‍ സീസണുകളില്‍ തുടരുന്നതിനുള്ള സാധ്യതയും ക്രിസ്റ്റിയാനോയ്ക്ക് മുന്‍പിലുണ്ടെന്നാണ് എറിക് ടെന്‍ ഹാഗ് പ്രതികരിച്ചത്. ഈ വരുന്ന സീസണ്‍ കഴിഞ്ഞും ക്രിസ്റ്റിയാനോ മാഞ്ചസ്റ്ററില്‍ തുടരുമോ എന്ന ചോദ്യത്തിന് അതേ എന്നാണ് എറിക് പ്രതികരിച്ചത്. 

പ്രീസീസണിന്റെ ഭാഗമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതുവരേയും ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. കുടുംബപരമായ കാര്യങ്ങളെ തുടര്‍ന്ന് ക്രിസ്റ്റ്യാനോ വിട്ടുനില്‍ക്കുന്നു എന്നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വാദം. എന്നാല്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ മറ്റ് ക്ലബുകളില്‍ നിന്ന് തനിക്ക് വരുന്ന ഓഫര്‍ പരിഗണിക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് ക്രിസ്റ്റിയാനോ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. 

ക്ലബില്‍ തുടരുമെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വാദിക്കുമ്പോഴും എപ്പോള്‍ ക്രിസ്റ്റിയാനോ ടീമിനൊപ്പം ചേരും എന്നതില്‍ ക്ലബിന് മറുപടി നല്‍കാനാവുന്നില്ല. ഈ വരുന്ന സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്നതിനായാണ് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ചെല്‍സി, ബയേണ്‍ എന്നീ ക്ലബുകളാണ് ക്രിസ്റ്റിയാനോയുമായി ബന്ധപ്പെട്ട് ട്രാന്‍സ്ഫര്‍ വിപണിയിലുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com