കടപ്പുറത്ത് വെച്ച് ക്ലാസ്; കണ്ണൂരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം, 25 പേര്‍ ആശുപത്രിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th July 2022 09:20 PM  |  

Last Updated: 18th July 2022 09:20 PM  |   A+A-   |  

kannur_school

കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുന്നു/ വീഡിയോ സ്‌ക്രീന്‍ഷോട്ട്‌


കണ്ണൂര്‍: മരക്കാപ്പ് കടപ്പുറം ഫിഷറീസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. 25 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടപ്പുറത്ത് വച്ച് കുട്ടികള്‍ക്ക് ക്ലാസെടുത്ത ശേഷമാണ് അസ്വസ്ഥതയുണ്ടായത്. 

ഉച്ചയോടെയായിരുന്നു സംഭവം. ഏകദിന കൗണ്‍സിലിങ് ക്യാമ്പില്‍ പങ്കെടുപ്പിക്കാനാണ് കുട്ടികളെ കടല്‍ തീരത്ത് എത്തിച്ചത്. കടപ്പുറത്തെ കാറ്റു കൊണ്ടാകാം കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത് എന്നാണ് ഡിഎംഒ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം മങ്കിപോക്‌സ്: വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരെ കര്‍ശനമായി പരിശോധിക്കണമെന്ന് കേന്ദ്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ