ഇന്ത്യക്ക് തിരിച്ചടി; ഉത്തേജക മരുന്ന് പരിശോധനയില്‍ വീണ് ധനലക്ഷ്മിയും ഐശ്വര്യയും, കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്ടമാവും

ഉത്തേജക മരുന്ന പരിശോധനയില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ രണ്ട് അത്‌ലറ്റുകള്‍ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്ടമാവും
എസ് ധനലക്ഷ്മി, ഐശ്വര്യാ ബാബു/ഫോട്ടോ: ട്വിറ്റര്‍
എസ് ധനലക്ഷ്മി, ഐശ്വര്യാ ബാബു/ഫോട്ടോ: ട്വിറ്റര്‍

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് മുന്‍പില്‍ നില്‍ക്കെ ഇന്ത്യക്ക് തിരിച്ചടി. ഉത്തേജക മരുന്ന പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യയുടെ രണ്ട് അത്‌ലറ്റുകള്‍ക്ക് ബിര്‍മിങ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്ടമാവും. 

സ്പ്രിന്റര്‍ എസ് ധനലക്ഷ്മി, ട്രിപ്പിള്‍ ജംപര്‍ ഐശ്വര്യ ബാബു എന്നിവരുടെ ഉത്തേജക മരുന്ന് പരിശോധനാ ഫലമാണ് പോസിറ്റീവായത്. ട്രിപ്പിള്‍ ജംപില്‍ ദേശിയ റെക്കോര്‍ഡ് ഐശ്വര്യാ ബാബുവിന്റെ പേരിലാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ 100 മീറ്റര്‍ ഓട്ടത്തിലേയും 4*100 മീറ്റര്‍ റിലേയിലേയും താരമാണ് ധനലക്ഷ്മി. 

14.14 മീറ്റര്‍ ചാടിയാണ് ഐശ്വര്യ ദേശിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്‌

ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലും ധനലക്ഷ്മിയുടെ പേര് ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ വിസ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അമേരിക്കയിലേക്ക് പോകാന്‍ കഴിയാതിരുന്നത്. ജൂണ്‍ 26ന് ക്വസനോവില്‍ നടന്ന മെമ്മോറിയല്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ ധനലക്ഷ്മി തന്റെ മികച്ച സമയമായ 22.89 സെക്കന്റ് കണ്ടെത്തി സ്വര്‍ണം നേടിയിരുന്നു. 

14.14 മീറ്റര്‍ ചാടിയാണ് ഐശ്വര്യ ട്രിപ്പിള്‍ ജംപിലെ ദേശിയ റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്. നാഷണല്‍ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മിന്നും പ്രകടനമാണ് ഐശ്വര്യ പുറത്തെടുത്തത്. ഇവിടെ നിന്ന് നാഡ ശേഖരിച്ച ഐശ്വര്യാ ബാബുവിന്റെ സാമ്പിളാണ് ഇപ്പോള്‍ പോസിറ്റീവായത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com