'ഏകദിനത്തില്‍ നിന്ന് ഞാന്‍ വിരമിച്ചു, ട്വന്റി20യില്‍ നിന്ന് അവര്‍ വിലക്കി'; ഇസിബിയെ കുത്തി പീറ്റേഴ്‌സന്‍ 

ബെന്‍ സ്റ്റോക്ക്‌സിന്റെ വിരമിക്കലിന് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ കുത്തി മുന്‍ ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സന്‍
കെവിൻ പീറ്റേഴ്സൻ/ഫയല്‍ ചിത്രം
കെവിൻ പീറ്റേഴ്സൻ/ഫയല്‍ ചിത്രം

ലണ്ടന്‍: ബെന്‍ സ്റ്റോക്ക്‌സിന്റെ വിരമിക്കലിന് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ കുത്തി മുന്‍ ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സന്‍. ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തന്നെ ട്വന്റി20യില്‍ നിന്നും വിലക്കുകയാണ് ചെയ്തതെന്ന് പീറ്റേഴ്‌സന്‍ ട്വിറ്ററില്‍ കുറിച്ചു. 

ഷെഡ്യൂള്‍ ഭീകരമാണ് എന്ന് ഒരിക്കല്‍ ഞാന്‍ പറഞ്ഞു. അതിനോട് ഒത്തുപോകാന്‍ എനിക്ക് കഴിയാതെ വന്നു. അതിനാല്‍ ഞാന്‍ ഏകദിനത്തില്‍ നിന്ന് വിരമിച്ചു. അതിന്റെ പേരില്‍ ഇസിബി എന്നെ ട്വന്റി20യില്‍ നിന്നും വിലക്കി, കെവിന്‍ പീറ്റേഴ്‌സന്റെ ട്വീറ്റില്‍ പറയുന്നു. 

കടുപ്പമേറിയ ക്രിക്കറ്റ് ഷെഡ്യൂളില്‍ അതൃപ്തി വ്യക്തമാക്കിയാണ് സ്റ്റോക്ക്‌സ് ഏകദിനത്തില്‍ നിന്നും വിരമിച്ചിരിക്കുന്നത്. 31ാം വയസില്‍ സ്‌റ്റോക്ക്‌സ് ഏകദിനം മതിയാക്കിയതിന് പിന്നാലെ ഇടവേളകളില്ലാതെ വരുന്ന ക്രിക്കറ്റ് ഷെഡ്യൂളുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായി നല്ല ബന്ധമുള്ള താരമായിരുന്നില്ല പീറ്റേഴ്‌സന്‍. 104 ടെസ്റ്റുകള്‍ പീറ്റേഴ്‌സന്‍ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചു. നേടിയത് 8181 റണ്‍സ്. 163 ഏകദിനങ്ങളില്‍ നിന്ന് 4440 റണ്‍സും 37 ട്വന്റി20യില്‍ നിന്ന് 1176 റണ്‍സും പീറ്റേഴ്‌സന്‍ സ്വന്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com