'മോഡലായി മാറാം, കോടികള്‍ സമ്പാദിക്കാം, ഭാരം കുറച്ചാല്‍ മതി'; ഋഷഭ് പന്തിനോട് അക്തര്‍ 

'ഇന്ത്യന്‍ വിപണി വളരെ വലുതാണ്. കാണാന്‍ മിടുക്കനാണ് പന്ത്. മോഡലായി മാറാന്‍ പന്തിനാവും'
അക്തര്‍, ഋഷഭ് പന്ത് /ഫോട്ടോ: എഎഫ്പി
അക്തര്‍, ഋഷഭ് പന്ത് /ഫോട്ടോ: എഎഫ്പി

ലാഹോര്‍: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ പ്രശംസയില്‍ മൂടി പാകിസ്ഥാന്‍ മുന്‍ പേസര്‍ അക്തര്‍. നിര്‍ഭയനായ ക്രിക്കറ്ററാണ് പന്ത് എന്ന് അക്തര്‍ പറഞ്ഞു. എന്നാല്‍ പന്തിന്റെ ശരീര ഭാരത്തിലേക്കും അക്തര്‍ വിരല്‍ ചൂണ്ടുന്നു. 

ഓസ്‌ട്രേലിയയില്‍ പന്ത് ഇന്ത്യയെ ടെസ്റ്റ് ജയത്തിലേക്ക് നയിച്ചു. ഇംഗ്ലണ്ടിലും 
ജയിച്ചു. ഇംഗ്ലണ്ടില്‍ പരമ്പര ജയത്തിലേക്ക് ഇന്ത്യയെ ഒറ്റക്കാണ് പന്ത് എത്തിച്ചത്. നിര്‍ഭയനായ കളിക്കാരനാണ് പന്ത്. കട്ട് ഷോട്ടും പുള്‍ ഷോട്ടും റിവേഴ്‌സ് സ്വീപ്പും സ്ലോഗ് സ്വീപ്പും എല്ലും പന്തിന്റെ കൈവശമുണ്ട്, യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ അക്തര്‍ പറയുന്നു. 

എന്നാല്‍ പന്തിന്റേത് അമിത ഭാരമാണ്. അതില്‍ പന്ത് ശ്രദ്ധിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം, ഇന്ത്യന്‍ വിപണി വളരെ വലുതാണ്. കാണാന്‍ മിടുക്കനാണ് പന്ത്. മോഡലായി മാറാന്‍ പന്തിനാവും. ഇതിലൂടെ കോടികള്‍ നേടാന്‍ കഴിയും. ഇന്ത്യയില്‍ ഒരാള്‍ സൂപ്പര്‍ സ്റ്റാറായി മാറുമ്പോഴെല്ലാം വലിയ തോതില്‍ നിക്ഷേപം അയാള്‍ക്ക് മേല്‍ വരും, അക്തര്‍ ചൂണ്ടിക്കാണിച്ചു. 

ഇംഗ്ലണ്ട് പര്യടനത്തില്‍ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ തുണച്ചത് പന്തിന്റെ സെഞ്ചുറിയാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികവ് കാണിക്കുന്നില്ല എന്ന വിമര്‍ശനങ്ങള്‍ക്കും ഇംഗ്ലണ്ട് പര്യടനത്തോടെ പന്ത് കടിഞ്ഞാണിട്ടു. പരമ്പര വിജയിയെ നിര്‍ണയിച്ച അവസാന ഏകദിനത്തില്‍ പന്തിന്റെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ ജയിച്ചു കയറിയത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com