സീസണിലെ മൂന്നാം ഇരട്ട ശതകം തൊട്ട് ചേതേശ്വര്‍ പൂജാര; കയ്യടിച്ച് ലോര്‍ഡ്‌സ്(വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 10:19 AM  |  

Last Updated: 21st July 2022 10:19 AM  |   A+A-   |  

pujara

ഫോട്ടോ: ട്വിറ്റർ

 

ലോര്‍ഡ്‌സ്: കൗണ്ടി സീസണിലെ തന്റെ മൂന്നാം ഇരട്ട ശതകം സ്വന്തമാക്കി ചേതേശ്വര്‍ പൂജാര. മിഡിലെക്‌സിന് എതിരായ സസെക്‌സിന്റെ മത്സരത്തില്‍ 403 പന്തില്‍ നിന്ന് 231 റണ്‍സ് എടുത്താണ് പൂജാര മടങ്ങിയത്. 

പൂജാരയുടെ ഇരട്ട ശതകത്തിന്റെ ബലത്തില്‍ സസെക്‌സ് സ്‌കോര്‍ 500ന് മുകളിലെത്തിച്ചു. മിഡിലെക്‌സിന് എതിരായ മത്സരത്തില്‍ പൂജാരയാണ് സസെക്‌സിന്റെ ക്യാപ്റ്റന്‍. എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് ലോര്‍ഡ്‌സിലെ കാണികള്‍ ഇരട്ട ശതകം പിന്നിട്ട പൂജാരയെ അഭിനന്ദിച്ചത്. 

ലോര്‍ഡ്‌സില്‍ ഇരട്ട ശതകം നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി പൂജാര. 118 വര്‍ഷത്തെ ചരിത്രത്തിന് ഇടയില്‍ മൂന്ന് ഇരട്ട ശതകം ഒരു സീസണില്‍ നേടുന്ന ആദ്യ സസെക്‌സ് താരവുമായി പൂജാര. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പൂജാരയുടെ 16ാമത്തെ ഇരട്ട ശതകമാണ് ഇത്. 

കൗണ്ടി സീസണില്‍ തന്റെ റണ്‍വേട്ട പൂജാര 900ലേക്ക് എത്തിച്ചു കഴിഞ്ഞു. ഫോം വീണ്ടെടുത്ത് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി എത്തുന്നതിനായാണ് പൂജാര കൗണ്ടി കളിക്കാന്‍ എത്തിയത്. ഇംഗ്ലണ്ടിന് എതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങിയ പൂജാര അര്‍ധ ശതകം കണ്ടെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കാം 

'ഏകദിനത്തില്‍ നിന്ന് ഞാന്‍ വിരമിച്ചു, ട്വന്റി20യില്‍ നിന്ന് അവര്‍ വിലക്കി'; ഇസിബിയെ കുത്തി പീറ്റേഴ്‌സന്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ