ശ്രീലങ്കക്കെതിരായ പാകിസ്ഥാന്റെ ജയം തുണച്ചു; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍  ഇന്ത്യക്ക് മുന്നേറ്റം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 11:15 AM  |  

Last Updated: 21st July 2022 11:24 AM  |   A+A-   |  

india_vs_england

ഫോട്ടോ: ട്വിറ്റർ

 

ദുബായ്: ശ്രീലങ്കക്കെതിരെ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാനം ജയം പിടിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യക്കും നേട്ടം. ഇതോടെ ഇന്ത്യ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് എത്തി. 

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ജയിച്ചതോടെ ശ്രീലങ്ക പട്ടികയില്‍ മൂന്നാം സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന് മുന്‍പില്‍ തോല്‍വി വഴങ്ങിയതോടെ ശ്രീലങ്ക ആറാം സ്ഥാനത്തേക്ക് വീണു. പാകിസ്ഥാന്‍ മൂന്നാം സ്ഥാനം പിടിച്ചപ്പോള്‍ നാലാം സ്ഥാനത്തേക്കാണ് ഇന്ത്യ എത്തിയത്. അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ. 

71.43 പോയിന്റ് ശതമാനത്തോടെ സൗത്ത് ആഫ്രിക്കയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 70 പോയിന്റ് ശതമാനവുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്ത്. 58.33 പോയിന്റ് ശതമാനമാണ് മൂന്നാം സ്ഥാനത്തുള്ള പാകിസ്ഥാനുള്ളത്. 52.08 പോയിന്റ് ശതമാനത്തോടെയാണ് ഇന്ത്യ നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. 

ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയാണ് ഇനി സൗത്ത് ആഫ്രിക്കക്ക് മുന്‍പിലുള്ളത്. ഇതിലെ ജയപരാജയങ്ങള്‍ പട്ടികയില്‍ മാറ്റം കൊണ്ടുവരും. ജയം പിടിച്ചാല്‍ ഒന്നാം സ്ഥാനത്തെ ആധിപത്യം ഉറപ്പിക്കാന്‍ സൗത്ത് ആഫ്രിക്കയ്ക്ക് കഴിയും. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സീസണിലെ മൂന്നാം ഇരട്ട ശതകം തൊട്ട് ചേതേശ്വര്‍ പൂജാര; കയ്യടിച്ച് ലോര്‍ഡ്‌സ്(വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ