'എന്തും ചെയ്യാന്‍ തയ്യാര്‍', ഏഷ്യാ കപ്പും ലോകകപ്പും ജയിക്കുക ലക്ഷ്യമെന്ന് വിരാട് കോഹ്‌ലി

ലോകകപ്പും ഏഷ്യാ കപ്പും രാജ്യത്തിനായി ജയിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി
വിരാട് കോഹ്‌ലി/എഎഫ്പി
വിരാട് കോഹ്‌ലി/എഎഫ്പി

ലണ്ടന്‍: ലോകകപ്പും ഏഷ്യാ കപ്പും രാജ്യത്തിനായി ജയിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ടീമിന് വേണ്ടി എന്തും ചെയ്യാന്‍ താന്‍ തയ്യാറാണെന്നും കോഹ്‌ലി പറഞ്ഞു. 

സ്റ്റാര്‍ സ്‌പോര്‍ട്‌സ് ആണ് കോഹ് ലിയുടെ പ്രതികരണം പങ്കുവെച്ചത്. ഫോം കണ്ടെത്താനാവാതെ നില്‍ക്കുന്ന കോഹ് ലി നിലവില്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. വിന്‍ഡിസിന് എതിരായ ഏകദിന, ട്വന്റി20 പരമ്പര കോഹ്‌ലി കളിക്കുന്നില്ല. 

വിന്‍ഡിസ് പര്യടനം കഴിഞ്ഞാല്‍ സിംബാബ് വെയിലേക്കാണ് ഇന്ത്യ പോവുക. ഏഷ്യാ കപ്പിന്റെ മുന്നൊരുക്കം എന്ന നിലയില്‍ സിംബാബ് വെക്ക് എതിരെ കോഹ് ലി കളിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇംഗ്ലണ്ട് പര്യടനത്തില്‍ ബാറ്റിങ്ങില്‍ തിളങ്ങാതെ വന്നതോടെ പ്ലേയിങ് ഇലവനിലെ കോഹ് ലിയുടെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടിരുന്നു. 

ഓഗസ്റ്റ് 27 മുതലാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ശ്രീലങ്കയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുഎഇയിലാണ് ഏഷ്യാ കപ്പ്. ഒക്ടോബറിലാണ് ട്വന്റി20 ലോകകപ്പ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയയാണ് ലോകകപ്പ് വേദി. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com