അശ്വിനെ റണ്‍ഔട്ടാക്കാന്‍ സുവര്‍ണാവസരം; കയ്യില്‍ പന്തുമായി നോക്കി നിന്ന് ബൗളര്‍(വീഡിയോ)

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 18ാം ഓവറിലാണ് സംഭവം. ലോങ് ഓഫീലേക്ക് കളിച്ച് ദിനേശ് കാര്‍ത്തിക് ഡബിള്‍ എടുക്കാന്‍ ശ്രമിച്ചു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ഏകദിനത്തില്‍ അശ്വിനെ റണ്‍ഔട്ട് ആക്കാനുള്ള അവസരം നഷ്ടപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍. രണ്ടാം റണ്ണിനായുള്ള ഓട്ടത്തിന് ഇടയില്‍ ക്രീസ് ലൈനിലേക്ക് അശ്വിന്‍ എത്തുന്നതിന് മുന്‍പ് തന്നെ ഫീല്‍ഡറുടെ ത്രോ ബൗളറുടെ കൈകളിലെത്തി. എന്നാല്‍ സ്റ്റംപ് തൊടാതെ ബൗളര്‍ കാത്ത് നിന്നു.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 18ാം ഓവറിലാണ് സംഭവം. ലോങ് ഓഫീലേക്ക് കളിച്ച് ദിനേശ് കാര്‍ത്തിക് ഡബിള്‍ എടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ക്രീസ് ലൈനിലേക്ക് കടക്കാന്‍ അശ്വിന് ഡൈവ് ചെയ്യേണ്ടി വന്നു. എന്നാല്‍ ഈ സമയം ബൗളര്‍ സ്റ്റംപ് ഇളക്കിയിരുന്നെങ്കില്‍ അശ്വന്‍ ഔട്ടായേനെ. 

പക്ഷേ പന്ത് സ്വീകരിച്ച മക്കോയ് സ്റ്റംപില്‍ തൊടീക്കാതെ കയ്യില്‍ തന്നെ പിടിച്ചിരുന്നു. ഈ സമയം ക്രീസ് ലൈനില്‍ നിന്ന് ദൂരെയായിരുന്നു അശ്വിന്‍. ഏഴാം വിക്കറ്റില്‍ അശ്വിനും കാര്‍ത്തിക്കും ചേര്‍ന്ന് 52 റണ്‍സിന്റെ കൂട്ടുകെട്ടാണ് കണ്ടെത്തിയത്. 13 റണ്‍സോടെ അശ്വിന്‍ പുറത്താവാതെ നിന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com