യുക്രൈന്‍ അഭയാര്‍ഥികള്‍ക്കൊപ്പം നിന്നതിന് ആദരം; ആരാധകന് പെനാല്‍റ്റി കിക്ക് നല്‍കി എവര്‍ട്ടന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th July 2022 02:17 PM  |  

Last Updated: 30th July 2022 02:17 PM  |   A+A-   |  

paul_everton

ഫോട്ടോ: ട്വിറ്റർ

 

ലിവര്‍പൂള്‍: യുക്രൈന്‍ അഭയാര്‍ഥികള്‍ക്ക് സഹായ ഹസ്തം എത്തിച്ച തങ്ങളുടെ ആരാധകനെ ആദരിച്ച് ഹൃദയം തൊട്ട് എവര്‍ട്ടന്‍. പ്രീസീസണിലെ ഡൈനാമോ കീവിന് എതിരായ സന്നാഹ മത്സരത്തിലാണ് എവര്‍ട്ടന്‍ പെനാല്‍റ്റി കിക്ക് എടുക്കാന്‍ ആരാധകനെ ഗ്രൗണ്ടിലിറക്കിയത്. 

ഈ വര്‍ഷം മാര്‍ച്ചിലുണ്ടായ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് പലായനം ചെയ്ത യുക്രൈന്‍ പൗരന്മാര്‍ക്ക് അതിര്‍ത്തികളില്‍ സഹായം എത്തിക്കാനാണ് എവര്‍ട്ടന്‍ ആരാധകനായ പോള്‍ സ്ട്രാറ്റന്‍ ഇറങ്ങി തിരിച്ചത്. ലിവര്‍പൂളില്‍ നിന്നും 1300 മൈലുകള്‍ താണ്ടി പോളണ്ടിലേക്കാണ് തന്നാല്‍ കഴിയുന്ന സഹായം ചെയ്യാനായി പോള്‍ പോയത്. 

പ്രീസീസണിലെ തങ്ങളുടെ ആദ്യ സൗഹൃദ മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് ജഴ്‌സി അണിയിച്ച് എവര്‍ട്ടന്‍ പോളിനെ പകരക്കാരനാക്കി ഗ്രൗണ്ടില്‍ ഇറക്കിയത്. പെനാല്‍റ്റി കിക്കെടുത്ത പോള്‍ പന്ത് വലക്കുള്ളിലാക്കി.

ഈ വാർത്ത കൂടി വായിക്കൂ

'റിസ്റ്റ് വര്‍ക്ക് അടിപൊളി', ഹെലികോപ്റ്റര്‍ ഷോട്ടുമായി സൂര്യകുമാര്‍ യാദവ്; കയ്യടിച്ച് ആരാധകര്‍ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ