സൂര്യകുമാര്‍ യാദവിനെ ഓപ്പണറാക്കിയതിന് പിന്നില്‍? രോഹിത്തിനും ദ്രാവിഡിനും നേരെ വിമര്‍ശനം

ആദ്യ ട്വന്റി20യില്‍ സൂര്യകുമാര്‍ യാദവിനെ ഓപ്പണറാക്കിയ പരീക്ഷണത്തിനെതിരെ വിമര്‍ശനം ശക്തം
സൂര്യകുമാര്‍ യാദവ്/ഫോട്ടോ: എഎഫ്പി
സൂര്യകുമാര്‍ യാദവ്/ഫോട്ടോ: എഎഫ്പി

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ സൂര്യകുമാര്‍ യാദവിനെ ഓപ്പണറാക്കിയ പരീക്ഷണത്തിനെതിരെ വിമര്‍ശനം ശക്തം. ഓപ്പണിങ്ങില്‍ ഋഷഭ് പന്തിന് കൂടുതല്‍ അവസരം നല്‍കണം എന്ന അഭിപ്രായമാണ് ഉയര്‍ന്നത്. 

ഓപ്പണറുടെ റോളിലെത്തിയ സൂര്യകുമാര്‍ യാദവ് 16 പന്തില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 24 റണ്‍സ് എടുത്താണ് മടങ്ങിയത്. ഇംഗ്ലണ്ട് പരമ്പരയിലെ ട്വന്റി20യില്‍ ആദ്യ കളിയില്‍ ഇഷാന്‍ കിഷനായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍. എന്നാല്‍ പിന്നെ വന്ന രണ്ട് ട്വന്റി20യിലും ഋഷഭ് പന്ത് ഓപ്പണറുടെ റോളിലേക്ക് എത്തി. വിന്‍ഡിസിനെതിരായ ട്വന്റി20 പരമ്പരയില്‍ ഇഷാനോ ഋഷഭ് പന്തോ ഓപ്പണര്‍ എന്ന ചോദ്യം ഉയരവെയാണ് സൂര്യകുമാറിനെ ഇന്ത്യ പരീക്ഷിച്ചത്. 

'സൂര്യകുമാര്‍ യാദവിനെ ഓപ്പണറാക്കിയ തീരുമാനം മനസിലാകുന്നില്ല'

സൂര്യകുമാര്‍ യാദവിനെ ഓപ്പണറാക്കിയ തീരുമാനം മനസിലാകുന്നില്ലെന്നാണ് മുന്‍ താരം മുഹമ്മദ് കൈഫ് പ്രതികരിച്ചത്. ''ഋഷഭ് പന്തിനെ ഓപ്പണര്‍ സ്ഥാനത്ത് നിലനിര്‍ത്തുകയാണ് ഇന്ത്യ ചെയ്യേണ്ടിയിരുന്നത്. 5 ചാന്‍സ് എങ്കിലും പന്തിന് ഈ സ്ഥാനത്ത് നല്‍കണം. 5-6 മത്സരങ്ങളില്‍ കളിക്കാര്‍ക്ക് അവസരം നല്‍കുകയാണ് രാഹുല്‍ ദ്രാവിഡിന്റേയും രോഹിത്തിന്റേയും നിലപാട്, എന്നാല്‍ പന്തിന്റെ കാര്യത്തില്‍ ഇതുണ്ടായില്ല'', കൈഫ് പറയുന്നു. 

മധ്യനിരയില്‍ ഇന്നിങ്‌സിനെ നിയന്ത്രിച്ച് ഫിനിഷിങ് ടച്ച് നല്‍കുകയാണ് സൂര്യകുമാറിന്റെ റോള്‍. കോഹ് ലിയും രാഹുലും വന്നാലും സൂര്യകുമാറിന്റെ സ്ഥാനം നാലാമത് തന്നെ ആയിരിക്കും. എന്നാല്‍ പന്തിന് ഓപ്പണിങ്ങില്‍ വീണ്ടും അവസരം നല്‍കേണ്ടതാണ്. ഇവിടെ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. ഇഷാനും അവിടെ കാത്തിരിപ്പുണ്ട്, മുഹമ്മദ് കൈഫ് ചൂണ്ടിക്കാണിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com