സ്ലിപ്പില്‍ 6 ഫീല്‍ഡര്‍മാര്‍, സ്റ്റോക്ക്‌സിന്റെ ഫീല്‍ഡ് സെറ്റ് വൈറല്‍; ആദ്യ ദിനം വീണത് 17 വിക്കറ്റ് 

43 റണ്‍സ് എടുത്ത സാക്ക് ക്രൗലിയെ പുറത്തായതോടെ ഇംഗ്ലണ്ടിന്റെ ബാറ്റിങ് തകര്‍ച്ചയും ആരംഭിച്ചു
ന്യൂസിലന്‍ഡിന് എതിരെ ഇംഗ്ലണ്ടിന്റെ ഫീല്‍ഡിങ്/ഫോട്ടോ: എഎഫ്പി
ന്യൂസിലന്‍ഡിന് എതിരെ ഇംഗ്ലണ്ടിന്റെ ഫീല്‍ഡിങ്/ഫോട്ടോ: എഎഫ്പി

ലോര്‍ഡ്‌സ്: ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ടെസ്റ്റിന്റെ ആദ്യ ദിനം ലോര്‍ഡ്‌സില്‍ വീണത് 17 വിക്കറ്റുകള്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് 132 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 

ഇംഗ്ലണ്ടിനായി ഓപ്പണര്‍മാര്‍ അര്‍ധ ശതക കൂട്ടുകെട്ട് കണ്ടെത്തിയിരുന്നു. എന്നാല്‍ 43 റണ്‍സ് എടുത്ത സാക്ക് ക്രൗലിയെ പുറത്തായതോടെ ഇംഗ്ലണ്ടിന്റെ ബാറ്റിങ് തകര്‍ച്ചയും ആരംഭിച്ചു. അലക്‌സ് ലീസ് 25 റണ്‍സ് എടുത്ത് മടങ്ങി. ഇംഗ്ലണ്ടിന്റെ മധ്യനിരയ്ക്ക് കിവീസ് ബൗളര്‍മാര്‍ക്ക് മുന്‍പില്‍ പിടിച്ചു നില്‍ക്കാനായില്ല. 

സൗത്തിയും ബോള്‍ട്ടും ജാമിസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബാറ്റിങ് നിര തകര്‍ന്നടിഞ്ഞ ലോര്‍ഡ്‌സിലെ ഇംഗ്ലണ്ടിന്റെ ഫീല്‍ഡ് സെറ്റും അതിനിടയില്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു. ആറ് സ്ലിപ്പ് ഫീല്‍ഡര്‍മാരുമായാണ് ഇംഗ്ലണ്ട് ഫീല്‍ഡ് സെറ്റ് ചെയ്തത്. 

സ്ലിപ്പില്‍ ആറ് ഫീല്‍ഡര്‍മാര്‍, ബൗളര്‍മാരായി ആന്‍ഡേഴ്‌സനും ബ്രോഡും. സ്വിങ്ങിന്റെ ഗതിക്കനുസരിച്ച് ചുവടുവെക്കുന്ന ബാറ്റേഴ്‌സ്, ഇംഗ്ലണ്ടിലെ സുഖകരമായ ഗ്രീഷ്മകാലം എന്നാണ് ഈ ഫീല്‍ഡ് സെറ്റിനെ ചൂണ്ടി ആരാധകര്‍ പറയുന്നത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com