ഇംഗ്ലണ്ടിനും രക്ഷയില്ല, 141 റണ്‍സിന് ഓള്‍ഔട്ട്; സൗത്തിക്ക് നാല് വിക്കറ്റ്‌

രണ്ടാം ദിനം ആദ്യ സെഷനില്‍ ഏഴ് ഓവര്‍ മാത്രമാണ് ഇംഗ്ലണ്ടിന് അതിജീവിക്കാനായത്
സ്റ്റുവര്‍ട്ട് ബ്രോഡിന്റെ വിക്കറ്റ് വീഴ്ത്തിയ സൗത്തിയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍/ഫോട്ടോ: എഎഫ്പി
സ്റ്റുവര്‍ട്ട് ബ്രോഡിന്റെ വിക്കറ്റ് വീഴ്ത്തിയ സൗത്തിയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍/ഫോട്ടോ: എഎഫ്പി

ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് എതിരെ ഇംഗ്ലണ്ട് 141 റണ്‍സിന് ഓള്‍ഔട്ട്. 9 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ആണ് ഇംഗ്ലണ്ടിനുള്ളത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. 

എന്നാല്‍ രണ്ടാം ദിനം ആദ്യ സെഷനില്‍ ഏഴ് ഓവര്‍ മാത്രമാണ് ഇംഗ്ലണ്ടിന് അതിജീവിക്കാനായത്. 9 റണ്‍സ് എടുത്ത സ്റ്റുവര്‍ട്ട് ബ്രോഡിനെ മടക്കി സൗത്തിയാണ് രണ്ടാം ദിനം ആദ്യ വിക്കറ്റ് വീഴ്ത്തിയത്. പിന്നെ വന്ന തന്റെ ഓവറില്‍ ബെന്‍ ഫോക്‌സിനേയും സൗത്തി മടക്കി. പാര്‍ക്കിന്‍സനെ മടക്കി ബോള്‍ട്ടാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിന് തിരശീലയിട്ടത്. 

43 റണ്‍സ് എടുത്ത സാക്ക് ക്രൗലിയാണ് ടോപ് സ്‌കോറര്‍

മൂന്ന് കളിക്കാര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കണ്ടത്. 43 റണ്‍സ് എടുത്ത സാക്ക് ക്രൗലിയാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. അല്ക്‌സ് ലീസ് 25 റണ്‍സ് എടുത്തു. ടിം സൗത്തി നാല് വിക്കറ്റും ബോള്‍ട്ട് മൂന്ന് വിക്കറ്റും വീഴ്ത്തി. ജാമിസണ്‍ രണ്ട് വിക്കറ്റും. 

ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് 132 റണ്‍സില്‍ അവസാനിച്ചിരുന്നു. 42 റണ്‍സ് നേടിയ ഗ്രാന്‍ഡ്‌ഹോം ആണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ജെയിംസ് ആന്‍ഡേഴ്‌സനും പോട്ട്‌സും നാല് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com