'എന്റെ സത്യസന്ധതയാണ് ചോദ്യം ചെയ്തത്; ബംഗാളിന് വേണ്ടി കളിക്കില്ല'; നിലപാടില്‍ ഉറച്ച് വൃധിമാന്‍ സാഹ

2007ലാണ് സാഹ ബംഗാളിനായി ഡൊമസ്റ്റിക് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 122 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 102 ലിസ്റ്റ് എ മത്സരങ്ങളും സാഹ കളിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊല്‍ക്കത്ത: ബംഗാളിന് വേണ്ടി ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വൃധിമാന്‍ സാഹ. തന്റെ സത്യസന്ധതയാണ് നിങ്ങള്‍ ചോദ്യം ചെയ്തത് എന്നാണ് സാഹ ഇപ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് പറയുന്നത്. 

ബംഗാളിന് വേണ്ടി ഇത്രയും നാള്‍ കളിച്ചിട്ട് ഇതുപോലൊരു അവസ്ഥയിലൂടെ കടന്ന് പോകേണ്ടി വന്നു എന്നത് സങ്കടപ്പെടുത്തുന്നതാണ്. ആളുകള്‍ ഇങ്ങനെ നമ്മുടെ സത്യസന്ധത ചോദ്യം ചെയ്യുന്നത് നിരാശപ്പെടുത്തുന്നു. കളിക്കാരന്‍ എന്ന നിലയില്‍ ഇതിന് മുന്‍പ് ഞാന്‍ ഇങ്ങനെയൊന്ന് നേരിട്ടിട്ടില്ല. ഇനി ഇത് അതിജീവിച്ച് എനിക്ക് മുന്‍പോട്ട് പോകണം, സാഹ പറഞ്ഞു. 

മറ്റൊരു സംസ്ഥാനത്തിനായി ഡൊമസ്റ്റിക് ക്രിക്കറ്റ് കളിച്ചേക്കും

മറ്റൊരു ടീമിലേക്ക് മാറുന്ന സാധ്യതയും സാഹ തള്ളിയില്ല. ഞാന്‍ ഒരുപാട് ആളുകളുമായി സംസാരിച്ചു. എന്നാല്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അടുത്ത സീസണിനായി ഇനിയും സമയം മുന്‍പിലുണ്ടെന്നും സാഹ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അംഗം സാഹയുടെ ടീമിനോടുള്ള ആത്മാര്‍ഥത ചോദ്യം ചെയ്തതാണ് താരത്തെ പ്രകോപിപ്പിച്ചത്. 

2007ലാണ് സാഹ ബംഗാളിനായി ഡൊമസ്റ്റിക് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 122 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 102 ലിസ്റ്റ് എ മത്സരങ്ങളും സാഹ കളിച്ചു. ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഗുജറാത്തിന് ഒപ്പം നിന്ന് സാഹ കിരീടത്തില്‍ മുത്തമിടുകയും ചെയ്തു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com