14 റണ്‍സിനിടെ വീണത് 4 വിക്കറ്റ്; കിവീസിന്റെ ചെറുത്ത് നില്‍പ്പ് തകര്‍ത്ത് ബ്രോഡ്; ഡാരില്‍ മിച്ചലിന് സെഞ്ചുറി 

സെഞ്ചുറി പിന്നിട്ട് നിന്ന ഡാരില്‍ മിച്ചലിനെ വീഴ്ത്തി സ്റ്റുവര്‍ത്ത് ബ്രോഡാണ് കിവീസിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്
ഡാരില്‍ മിച്ചലിന്റെ വിക്കറ്റ് ആഘോഷിക്കുന്ന ഇംഗ്ലണ്ട് താരങ്ങള്‍/ഫോട്ടോ: എഎഫ്പി
ഡാരില്‍ മിച്ചലിന്റെ വിക്കറ്റ് ആഘോഷിക്കുന്ന ഇംഗ്ലണ്ട് താരങ്ങള്‍/ഫോട്ടോ: എഎഫ്പി

ലോര്‍ഡ്‌സ്: നാല് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ലോര്‍ഡ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡിന് ആദ്യ സെഷനില്‍ തന്നെ ബാറ്റിങ് തകര്‍ച്ച. 265-8 എന്ന നിലയിലേക്കാണ് ന്യൂസിലന്‍ഡ് വീണത്. 

സെഞ്ചുറി പിന്നിട്ട് നിന്ന ഡാരില്‍ മിച്ചലിനെ വീഴ്ത്തി സ്റ്റുവര്‍ത്ത് ബ്രോഡാണ് കിവീസിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. 203 പന്തില്‍ നിന്ന് 108 റണ്‍സ് നേടിയാണ് ഡാരില്‍ മിച്ചല്‍ മടങ്ങിയത്. ബ്രോഡിന്റെ ഡെലിവറിയില്‍ ഡിഫന്‍സീവ് ഷോട്ട് കളിക്കാനുള്ള ഡാരില്‍ മിച്ചലിന്റെ ശ്രമം പാളുകയും പന്ത് ഔട്ട്‌സൈഡ് എഡ്ജ് ആയി വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് എത്തുകയും ചെയ്തു. 

195 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഡാരില്‍ മിച്ചലും ടോം ബ്ലണ്ടലും ചേര്‍ന്ന് തീര്‍ത്തത്. ഡാരില്‍ മിച്ചല്‍ പുറത്തായതിന് പിന്നാലെ ഗ്രാന്‍ഡ്‌ഹോം റണ്‍ഔട്ടായി. ഇംഗ്ലണ്ടിന്റെ എല്‍ബിഡബ്ല്യു അപ്പീലിന് ഇടയില്‍ ക്രീസ് ലൈനില്‍ നിന്ന് ഗ്രാന്‍ഡ്‌ഹോം പുറത്തെത്തിയതാണ് വിനയായത്. 

പിന്നാലെ ജാമിസണിനേയും ബ്രോഡ് മടക്കി. സെഞ്ചുറിയിലേക്ക് അടുത്തെത്തിയിരുന്ന ടോം ബ്ലണ്ടലിനെ മടക്കിയത് ജെയിംസ് ആന്‍ഡേഴ്‌സനാണ്. 198 പന്തില്‍ നിന്ന് 96 റണ്‍സ് എടുത്ത് നിന്ന ബ്ലണ്ടലിനെ ആന്‍ഡേഴ്‌സന്‍ വിക്കറ്റിന് മുന്‍പില്‍ കുടുക്കി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com