ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

'കോഹ്‌ലി, രോഹിത്, രാഹുല്‍ എന്നിവരുടെ ട്വന്റി20 ശൈലി ശരിയല്ല'; ഇവരെ വിശ്വസിക്കാനാവില്ലെന്ന് കപില്‍ ദേവ്‌

ട്വന്റി20യില്‍ കോഹ്‌ലി, രോഹിത്, രാഹുല്‍ എന്നിവരുടെ ശൈലി ശരിയല്ല എന്നാണ് അടുത്ത കാലത്തെ പ്രകടനങ്ങള്‍ വ്യക്തമാക്കുന്നത്

ന്യൂഡല്‍ഹി: ട്വന്റി20 ക്രിക്കറ്റിലെ വിരാട് കോഹ് ലി, രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരുടെ ബാറ്റിങ് ശൈലിയെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. മൂന്ന് പേരേയും വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. 

ട്വന്റി20യില്‍ കോഹ്‌ലി, രോഹിത്, രാഹുല്‍ എന്നിവരുടെ ശൈലി ശരിയല്ല എന്നാണ് അടുത്ത കാലത്തെ പ്രകടനങ്ങള്‍ വ്യക്തമാക്കുന്നത്. ഇവരെ വിശ്വസിക്കാന്‍ കഴിയില്ല. ട്വന്റി20 ക്രിക്കറ്റില്‍ പേടിയില്ലാതെയാണ് കളിക്കേണ്ടത്. എന്നാല്‍ മൂന്ന് പേരും റണ്‍സ് നേടേണ്ട സമയത്ത് വിക്കറ്റ് നഷ്ടപ്പെടുത്തുന്നവരാണ്, കപില്‍ ദേവ് ചൂണ്ടിക്കാണിച്ചു. 

റണ്‍സ് ഉയര്‍ത്തേണ്ട സമയം എത്തുമ്പോള്‍ ഇവര്‍ വിക്കറ്റ് നഷ്ടപ്പെടുത്തും

ഈ മൂന്ന് പേര്‍ക്കും ക്രിക്കറ്റില്‍ വലിയ പേരുണ്ട്. എന്നാല്‍ റണ്‍സ് ഉയര്‍ത്തേണ്ട സമയം എത്തുമ്പോള്‍ ഇവര്‍ വിക്കറ്റ് നഷ്ടപ്പെടുത്തുകയാണ്. ഇത് ടീമിനെ അധിക സമ്മര്‍ദത്തിലേക്ക് തള്ളിയിടും എന്നും കപില്‍ ദേവ് പറയുന്നു. ട്വന്റി20 ലോകകപ്പിനായി ഇന്ത്യ ഒരുങ്ങുമ്പോഴാണ് കപില്‍ ദേവിന്റെ വാക്കുകള്‍. 

കഴിഞ്ഞ ഐപിഎല്‍ സീസണ്‍ രോഹിത്തിനും കോഹ് ലിക്കും നിരാശാജനകമായിരുന്നു. ബാംഗ്ലൂരിന്റെ അവസാന ലീഗ് മത്സരത്തില്‍ മാത്രമാണ് കോഹ് ലിക്ക് താളം കണ്ടെത്താനായത്. സീസണീല്‍ മൂന്ന് വട്ടം കോഹ് ലി ഗോള്‍ഡന്‍ ഡക്കായി. രോഹിത്തും ബാറ്റിങ്ങില്‍ പരാജയപ്പെട്ടു. കെഎല്‍ രാഹുല്‍ റണ്‍വേട്ട തുടര്‍ന്നെങ്കിലും എലിമിനേറ്ററിലെ മെല്ലെയുള്ള ബാറ്റിങ്ങിന് ഉള്‍പ്പെടെ വലിയ രീതിയില്‍ പഴി കേട്ടു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com