'ദിനേശ് കാര്‍ത്തിക്കാണ് നോണ്‍ സ്‌ട്രൈക്കര്‍, ഞാനല്ല'; സിംഗിള്‍ നിഷേധിച്ച ഹര്‍ദിക്കിനെ കളിയാക്കി നെഹ്‌റ

അവസാന ഓവറിലെ അഞ്ചാമത്തെ പന്തിലാണ് ഹര്‍ദിക് സിംഗിള്‍ എടുത്ത് സ്‌ട്രൈക്ക് കൈമാറാന്‍ തയ്യാറാവാതിരുന്നത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ഡല്‍ഹി: അവസാന ഓവറില്‍ ദിനേശ് കാര്‍ത്തിക്കിന് സ്‌ട്രൈക്ക് കൈമാറാന്‍ ഹര്‍ദിക് പാണ്ഡ്യ തയ്യാറാവാതിരുന്നതിനെ കളിയാക്കി മുന്‍ പേസര്‍ ആശിഷ് നെഹ്‌റ. ദിനേശ് കാര്‍ത്തിക് ആയിരുന്നു നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍, ഞാനായിരുന്നില്ല എന്നാണ് നെഹ്‌റ തമാശയായി പറഞ്ഞത്. 

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിനേശ് കാര്‍ത്തിക് പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ രണ്ട് ഡെലിവറി മാത്രമാണ് ആദ്യ ട്വന്റി20യില്‍ കാര്‍ത്തിക്കിന് നേരിടാന്‍ കഴിഞ്ഞത്. ഹര്‍ദിക് പാണ്ഡ്യയാവട്ടെ ടീമിലേക്കുള്ള തിരിച്ചു വരവ് 12 പന്തില്‍ നിന്ന് 31 റണ്‍സ് അടിച്ചു കൂട്ടിയാണ് ആഘോഷിച്ചത്. 

ദിനേശ് കാര്‍ത്തിക് ആണ് മറുവശത്ത്

അവസാന ഓവറിലെ അഞ്ചാമത്തെ പന്തിലാണ് ഹര്‍ദിക് സിംഗിള്‍ എടുത്ത് സ്‌ട്രൈക്ക് കൈമാറാന്‍ തയ്യാറാവാതിരുന്നത്. എന്നാല്‍ അവസാന ഡെലിവറിയില്‍ രണ്ട് റണ്‍സ് മാത്രമാണ് ഹര്‍ദിക്കിന് കണ്ടെത്താനായത്. ഇവിടെ കാര്‍ത്തിക്കിന് ഹര്‍ദിക് സ്‌ട്രൈക്ക് കൈമാറാതിരുന്നത് ചര്‍ച്ചയായിരുന്നു. 

അവസാന ഓവറിലെ ആ സിംഗിള്‍ ഹര്‍ദിക് എടുക്കേണ്ടതായിരുന്നു. ദിനേശ് കാര്‍ത്തിക് ആണ് മറുവശത്ത്, അല്ലാതെ ഞാന്‍ അല്ല എന്നാണ് ക്രിക് ബസില്‍ സംസാരിക്കവെ ആശിഷ് നെഹ്‌റ പറഞ്ഞത്. ഏത് റോളും ഹര്‍ദിക്കിന് കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും നെഹ്‌റ പറഞ്ഞു. 

ഏത് റോളും കൈകാര്യം ചെയ്യാന്‍ ഹര്‍ദിക്കിന് കഴിയും. ഹീറോ ആയിട്ടും വില്ലനായിട്ടും എല്ലാം. ഹീറോയിന്‍ ആയിട്ട് ചെയ്യാന്‍ പറഞ്ഞാല്‍ അതിനും കഴിയും. കാരണം ഏത് സാഹചര്യത്തിലും ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന പ്രാപ്തി ഹര്‍ദിക്കിനുണ്ട്, നെഹ്‌റ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com