'ലോകകപ്പില്‍ ഓസീസ് പിച്ചുകളില്‍ ഋഷഭ് പന്ത് അപകടം വിതയ്ക്കും'; റിക്കി പോണ്ടിങ്ങിന്റെ മുന്നറിയിപ്പ് 

അതിശയിപ്പിക്കുന്ന കളിക്കാരനാണ് പന്ത്. ഫഌറ്റ്, ഫാസ്റ്റ്, ബൗണ്‍സി വിക്കറ്റായിരിക്കും ഓസ്‌ട്രേലിയയിലേത്
ഋഷഭ് പന്ത് /ഫയല്‍ ഫോട്ടോ
ഋഷഭ് പന്ത് /ഫയല്‍ ഫോട്ടോ

മുംബൈ: ഓസ്‌ട്രേലിയ വേദിയാവുന്ന ട്വന്റി20 ലോകകപ്പില്‍ ഋഷഭ് പന്ത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഓസീസ് മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. ഓസ്‌ട്രേലിയയിലെ നല്ല ബൗണ്‍സ് ലഭിക്കുന്ന ഫഌറ്റ് പിച്ചുകളില്‍ അസാധാരണമാംവിധം അപകടകാരിയായിരിക്കും പന്ത് എന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനെ ചൂണ്ടി പോണ്ടിങ് പറയുന്നത്. 

അതിശയിപ്പിക്കുന്ന കളിക്കാരനാണ് പന്ത്. ഫഌറ്റ്, ഫാസ്റ്റ്, ബൗണ്‍സി വിക്കറ്റായിരിക്കും ഓസ്‌ട്രേലിയയിലേത്. ഇവിടെ വളരെ അധികം അപകടകാരിയായും ഋഷഭ് പന്ത്. ടൂര്‍ണമെന്റില്‍ നോക്കി വെക്കേണ്ട കളിക്കാരില്‍ ഒരാളാണ് പന്ത് എന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു. 

ബാറ്റിങ്ങില്‍ അഞ്ചാം സ്ഥാനത്താണ് പന്തിന്റെ പൊസിഷന്‍ ഞാന്‍ കാണുന്നത്. എന്നാല്‍ 7-8 ഓവറുകള്‍ ബാക്കി നില്‍ക്കുകയും ഒന്ന് രണ്ട് വിക്കറ്റുകള്‍ മാത്രമാണ് നഷ്ടപ്പെട്ടിരിക്കുന്നത് എങ്കിലും പന്തിനെ ഞാന്‍ ബാറ്റിങ് പൊസിഷനില്‍ മുകളിലേക്ക് കയറ്റും. ഡൈനാമിക് പ്ലേയറാണ് പന്ത്. ആ ശൈലിയില്‍ തന്നെ പന്തിനെ ഉപയോഗിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, പോണ്ടിങ് പറഞ്ഞു. 

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ വളരെ അസ്വസ്ഥനാണ് പന്ത്. മറ്റേതൊരു സീസണിനേക്കാളും വളരെ അധികം മെച്ചപ്പെട്ട ബാറ്റിങ് ആണ് ഈ സീസണില്‍ പന്തില്‍ നിന്ന് വന്നതെന്ന് എനിക്ക് തോന്നി. പന്തും അത് തന്നെയാണ് പറഞ്ഞത്. ടൂര്‍ണമെന്റ് പകുതി എത്തിയപ്പോള്‍ അര്‍ഹിച്ച ഫലങ്ങള്‍ പന്തിന് ലഭിച്ച് തുടങ്ങിയിരുന്നു എന്നും പന്ത് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com