'പുലര്‍ച്ചെ 5 മണിക്ക് ഉണരും, ഞാന്‍ സഹിച്ച ത്യാഗം ആര്‍ക്കും അറിയില്ല'; ഹര്‍ദിക് പാണ്ഡ്യ പറയുന്നു

'വേണ്ട പരിശീലനം നടത്തുന്നുണ്ടെന്നും എനിക്ക് വേണ്ട വിശ്രമം നല്‍കുന്നുണ്ടെന്നും ഉറപ്പാക്കും'
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഡല്‍ഹി: ഫിറ്റ്‌നസ് വീണ്ടെടുത്ത് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ വേണ്ടിവന്ന കഠിനാധ്വാനത്തിലേക്ക് ചൂണ്ടി ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ക്രിക്കറ്റില്‍ നിന്ന് മാറി നിന്ന ആ ആറ് മാസം എന്തിലൂടെയാണ് ഞാന്‍ കടന്ന് പോയത് എന്ന് ആര്‍ക്കും അറിയില്ലെന്നും ഹര്‍ദിക് പറഞ്ഞു. 

ഞാന്‍ തിരിച്ചുവരവ് നടത്തുന്നതിന് മുന്‍പ് എന്നെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. അവര്‍ക്ക് മറുപടി നല്‍കുന്നത് ഒരിക്കലും എന്റെ വിഷയമല്ല. ഞാന്‍ പിന്തുടര്‍ന്ന പ്രക്രീയയില്‍ എനിക്ക് അഭിമാനമുണ്ട്. ഞാന്‍ കടന്ന് പോയ അവസ്ഥ മറ്റൊരാള്‍ക്കും അറിയില്ല, ഹര്‍ദിക് പറഞ്ഞു. 

പുലര്‍ച്ചെ 5 മണിക്ക് ഉണരും. വേണ്ട പരിശീലനം നടത്തുന്നുണ്ടെന്നും എനിക്ക് വേണ്ട വിശ്രമം നല്‍കുന്നുണ്ടെന്നും ഉറപ്പാക്കും. നാല് മാസത്തോളം ഞാന്‍ രാത്രി 9.30ന് ഉറങ്ങിയിരുന്നു. വ്യക്തിപരമായി ഒരുപാട് ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍ ഫലം ലഭിക്കുമ്പോള്‍ അത് സംതൃപ്തി നല്‍കുന്നതായും ഹര്‍ദിക് പറയുന്നു. 

അത്രയും കഠിനാധ്വാനം ഞാന്‍ ചെയ്തതായി എനിക്കറിയാം. എന്റെ ജീവിതത്തില്‍ ഞാന്‍ എല്ലായ്‌പ്പോഴും കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഫലം എന്താവും എന്നതിനെ കുറിച്ച് ആകുലപ്പെട്ടിട്ടും ഇല്ല. അതുകൊണ്ടാണ് ഞാന്‍ എന്തെങ്കിലും സ്‌പെഷ്യലായി ചെയ്യുമ്പോള്‍ അതെന്നെ ഒരുപാട് എക്‌സൈറ്റ് ചെയ്യിക്കാത്തത്. 

ലോകകപ്പാണ് ലക്ഷ്യം 

ലോകകപ്പാണ് ഏറ്റവും വലിയ ലക്ഷ്യം എന്നും ഹര്‍ദിക് പറഞ്ഞു. നിങ്ങളുടെ അവസാനത്തേത് എന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഓരോ പരമ്പരയും ഓരോ കളിയും. എന്നെ സംബന്ധിച്ച് ലോകകപ്പാണ് ലക്ഷ്യം. ഇതാണ് താളം വീണ്ടെടുക്കാനുള്ള ശരിയായ പ്ലാറ്റ്‌ഫോം. ഒരുപാട് മത്സരങ്ങള്‍ വരുന്നു. 

ഇവിടെ എന്റെ റോള്‍ മാറിയിരിക്കുന്നു. ഞാന്‍ ക്യാപ്റ്റനായിരിക്കില്ല. ബാറ്റിങ്ങില്‍ മുകളിലായിരിക്കില്ല ഞാന്‍ ബാറ്റ് ചെയ്യുക. ഞാന്‍ എങ്ങനെയാണോ അറിയപ്പെട്ടിരുന്നത് ആ വിധത്തിലുള്ള എന്നെയാവും ഇനി കാണാനാവുക എന്നും ഹര്‍ദിക് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com