10 മാസത്തിന് ശേഷം കളത്തില്‍, 89.30 മീറ്റര്‍ തൊട്ട് നീരജ് ചോപ്ര, റെക്കോര്‍ഡ് തിരുത്തി(വീഡിയോ)

89.30 മീറ്റര്‍ കണ്ടെത്തിയാണ് നീരജ് വെള്ളി നേടിയത്. 88.07 ആയിരുന്നു നീരജിന്റെ മികച്ച സ്‌കോര്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഹെല്‍സിന്‍കി: ടോക്യോ ഒളിംപിക്‌സിന് ശേഷം ആദ്യമായി ട്രാക്കിലേക്ക് ഇറങ്ങിയ നീരജ് ചോപ്ര തിരികെ കയറിയത് വെള്ളിയുമായി. ഒപ്പം ദേശിയ റെക്കോര്‍ഡും തിരുത്തി. ഫിന്‍ലന്‍ഡില്‍ നടക്കുന്ന പാവോ നുര്‍മി ഗെയിംസിലാണ് നീരജ് ചോപ്ര മികച്ച ദൂരം കണ്ടെത്തിയത്. 

89.30 മീറ്റര്‍ കണ്ടെത്തിയാണ് നീരജ് വെള്ളി നേടിയത്. 88.07 ആയിരുന്നു നീരജിന്റെ മികച്ച സ്‌കോര്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് നീരജ് 88.07 കണ്ടെത്തിയത്. ടോക്യോ ഒളിംപിക്‌സില്‍ നീരജ് സ്വര്‍ണം നേടിയത് 87.58 മീറ്റര്‍ എറിഞ്ഞും. 

ദേശിയ റെക്കോര്‍ഡ് തിരുത്തിയെങ്കിലും സ്വര്‍ണം നേടാന്‍ നീരജിന് കഴിഞ്ഞില്ല. ഫിന്‍ലന്‍ഡിന്റെ ഒലിവര്‍ ഹെലാന്‍ഡര്‍ ആണ് സ്വര്‍ണം നേടിയത്. 89.83 മീറ്റര്‍ ആണ് ഒലിവര്‍ കണ്ടെത്തിയത്. ഫിന്‍ലന്‍ഡിലെ കൗര്‍താനെ ഗെയിംസിലാണ് നീരജ് ഇനി പങ്കെടുക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com