ജീവന്‍ നിലനിര്‍ത്തി ഇന്ത്യ, ഫോമിലേക്കുയര്‍ന്ന് ബൗളര്‍മാര്‍; സൗത്ത് ആഫ്രിക്കയെ 48 റണ്‍സിന് വീഴ്ത്തി

ഇന്ത്യ മുന്‍പില്‍ വെച്ച 180 റണ്‍സ് പിന്തുടര്‍ന്ന സൗത്ത് ആഫ്രിക്ക 19.1 ഓവറില്‍ 131 റണ്‍സിന് ഓള്‍ഔട്ടായി
സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ വിക്കറ്റ് വീഴ്ത്തിയ ചഹലിനെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍/ഫോട്ടോ: എഎഫ്പി
സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ വിക്കറ്റ് വീഴ്ത്തിയ ചഹലിനെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍/ഫോട്ടോ: എഎഫ്പി

വിശാഖപട്ടണം: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്തി ഇന്ത്യ. വിശാഖപട്ടണത്ത് 48 റണ്‍സിനാണ് സന്ദര്‍ശകരെ ഇന്ത്യ വീഴ്ത്തിയത്. ഇന്ത്യ മുന്‍പില്‍ വെച്ച 180 റണ്‍സ് പിന്തുടര്‍ന്ന സൗത്ത് ആഫ്രിക്ക 19.1 ഓവറില്‍ 131 റണ്‍സിന് ഓള്‍ഔട്ടായി. 

ഡല്‍ഹിയിലും കട്ടക്കിലും നിരാശപ്പെടുത്തിയ ബൗളര്‍മാര്‍ വിശാഖപട്ടണത്ത് മികവിലേക്ക് ഉയര്‍ന്നു. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചഹലാണ് കളിയിലെ താരം. അപകടകാരികളായ സൗത്ത് ആഫ്രിക്കന്‍ മദ്യനിരയെ തകര്‍ത്തത് ചഹലാണ്. 

ദുസനും പ്രെടോറിയസിനും ക്ലാസെന്നിനും ചഹല്‍ പൂട്ടിട്ടു. ഡേവിഡ് മില്ലറെ ഹര്‍ഷല്‍ പട്ടേല്‍ മടക്കി. 24 റണ്‍സ് എടുത്ത ക്ലാസനാണ് സൗത്ത് ആഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ചഹല്‍ മൂന്നും ഹര്‍ഷല്‍ പട്ടേല്‍ നാലും ഭുവിയും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 

ആദ്യ രണ്ട് ട്വന്റി20യും തോറ്റെങ്കിലും അതേ ഇലവനെ തന്നെയാണ് ഇന്ത്യ മൂന്നാം മത്സരത്തിലും ഇറക്കിയത്. ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഋതുരാജും ഇഷാനും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. ഇന്ത്യന്‍ സ്‌കോര്‍ 10 ഓവറില്‍ 97ല്‍ എത്തിയപ്പോഴാണ് ഋതുരാജ് മടങ്ങിയത്. 35 പന്തില്‍ നിന്ന് ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം ഋതുരാജ് 57 റണ്‍സ് എടുത്തു. 

ഇഷാന്‍ കിഷന്‍ 35 പന്തില്‍ നിന്ന് 54 റണ്‍സും. എന്നാല്‍ ഓപ്പണര്‍മാര്‍ മടങ്ങിയതിന് പിന്നാലെ ഇന്ത്യക്ക് തുടരെ വിക്കറ്റ് നഷ്ടമായി. 14 റണ്‍സിന് ശ്രേയസും 6 റണ്‍സ് മാത്രമെടുത്ത് പന്തും മടങ്ങി. ദിനേശ് കാര്‍ത്തിക്കിനും കാര്യമായൊന്നും ചെയ്യാനായില്ല. 31 റണ്‍സ് എടുത്ത ഹര്‍ദിക് ആണ് പിടിച്ചുനിന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com