70 പന്തില്‍ 162 റണ്‍സ് അടിച്ചെടുത്ത ബാറ്റിങ്; ക്രെഡിറ്റ് ഐപിഎല്ലിന് നല്‍കി ജോസ് ബട്ട്‌ലര്‍

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ റണ്‍സ് വാരിക്കൂട്ടി ഓറഞ്ച് ക്യാപ്പുമായാണ് ബട്ട്‌ലര്‍ മടങ്ങിയത്
ജോസ് ബട്ട്‌ലര്‍/ഫോട്ടോ: ട്വിറ്റര്‍
ജോസ് ബട്ട്‌ലര്‍/ഫോട്ടോ: ട്വിറ്റര്‍

ആംസ്‌റ്റെല്‍വീന്‍: 70 പന്തില്‍ നിന്ന് 162 റണ്‍സ് അടിച്ചെടുത്തതിന്റെ ക്രെഡിറ്റ് ഐപിഎല്ലിന് നല്‍കി ഇംഗ്ലണ്ട് ഓപ്പണര്‍ ജോസ് ബട്ട്‌ലര്‍. നല്ല ടച്ചിലാണ് ഇവിടേക്ക് എത്തിയത്, നല്ല വിക്കറ്റായിരുന്നു, ആക്രമിക്കാനുള്ള ലൈസന്‍സും കിട്ടിയിരുന്നു, നെതര്‍ലന്‍ഡിസിന് എതിരായ വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ ബട്ട്‌ലര്‍ പറയുന്നു. 

14 സിക്‌സും 7 ഫോറുമാണ് ബട്ട്‌ലറിന്റെ ബാറ്റില്‍ നിന്ന് പറന്നത്. സ്‌ട്രൈക്ക്‌റേറ്റ് 231.42. ബട്ട്‌ലറുടെ ബാറ്റിങ് മികവില്‍ 498 എന്ന റെക്കോര്‍ഡ് ടോട്ടലിലേക്കും ഇംഗ്ലണ്ട് എത്തി. പിന്നാലെ നെതര്‍ലന്‍ഡിനെതിരെ 232 റണ്‍സിന്റെ കൂറ്റന്‍ ജയവും. ബട്ട്‌ലറിന് പുറമെ രണ്ട് താരങ്ങള്‍ കൂടി ഇംഗ്ലണ്ട് നിരയില്‍ സെഞ്ചുറി കണ്ടെത്തി. ഫില്‍ സോള്‍ട്ട് 93 പന്തില്‍ നിന്ന് 122 റണ്‍സ് എടുത്തു. ഡേവിഡ് മലന്‍ 109 പന്തില്‍ നിന്ന് 125 റണ്‍സും. 

എന്നെ സംബന്ധിച്ച് ഐപിഎല്‍ വളരെ മികച്ചതായിരുന്നു. ട്വന്റി20 ലോകകപ്പ് നന്നായി പോയിരുന്നു. ആഷസ് പ്രയാസമേറിയതായിരുന്നു. രണ്ട് മാസത്തോളം ക്രിക്കറ്റ് കളിക്കേണ്ടതായി വന്നില്ല. അത് പുത്തനുണര്‍വ് നല്‍കുകയും ഐപിഎല്ലില്‍ കൂടുതല്‍ പ്രചോദനം നല്‍കുകയും ചെയ്തു, ബട്ട്‌ലര്‍ പറയുന്നു. 

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ റണ്‍സ് വാരിക്കൂട്ടി ഓറഞ്ച് ക്യാപ്പുമായാണ് ബട്ട്‌ലര്‍ മടങ്ങിയത്. ഫൈനല്‍ വരെ എത്തിയ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 863 റണ്‍സ് ആണ് ബട്ട്‌ലര്‍ അടിച്ചെടുത്തത്. നാല് സെഞ്ചുറിയും നാല് അര്‍ധ ശതകവും സീസണില്‍ ബട്ട്‌ലര്‍ കണ്ടെത്തി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com