ഡേവിഡ് മലന്റെ കൂറ്റന്‍ സിക്‌സ്, പന്ത് വന്ന് വീണത് പൊന്തക്കാട്ടില്‍; തിരഞ്ഞിറങ്ങി കളിക്കാരും ക്യാമറാമാന്മാരും

ഇംഗ്ലണ്ട് താരം ഡേവിഡ് മലന്റെ ഷോട്ടാണ് ഗ്രൗണ്ടും കടന്ന് സ്‌റ്റേഡിയത്തിന് പുറത്തെ പൊന്തക്കാട്ടില്‍ ചെന്ന് വീണത്
ഡേവിഡ് മലന്റെ സിക്‌സിന് പിന്നാലെ പന്ത് തിരയുന്ന നെതര്‍ലന്‍ഡ്‌സ് താരങ്ങള്‍/ഫോട്ടോ: എഎഫ്പി
ഡേവിഡ് മലന്റെ സിക്‌സിന് പിന്നാലെ പന്ത് തിരയുന്ന നെതര്‍ലന്‍ഡ്‌സ് താരങ്ങള്‍/ഫോട്ടോ: എഎഫ്പി

ആംസ്റ്റല്‍വീന്‍: 26 സിക്‌സ് ആണ് നെതര്‍ലന്‍ഡ്‌സിന് എതിരെ ഇംഗ്ലണ്ട് താരങ്ങള്‍ അടിച്ച് കൂട്ടിയത്. ഏകദിനത്തിലെ റെക്കോര്‍ഡ് സ്‌കോര്‍ കണ്ടെത്തി ഇംഗ്ലണ്ട് താരങ്ങള്‍ തകര്‍ത്ത് കളിച്ചപ്പോള്‍ പന്ത് ഗ്രൗണ്ടിന് പുറത്തേക്കും പറന്നു. ഇതോടെ പന്ത് തിരഞ്ഞ് ഇറങ്ങിയ കളിക്കാരുടേയും ക്യാമറാമാന്മാരുടേയും വീഡിയോയാണ് വൈറലാവുന്നത്. 

ഇംഗ്ലണ്ട് താരം ഡേവിഡ് മലന്റെ ഷോട്ടാണ് ഗ്രൗണ്ടും കടന്ന് സ്‌റ്റേഡിയത്തിന് പുറത്തെ പൊന്തക്കാട്ടില്‍ ചെന്ന് വീണത്. പിന്നാലെ നെതര്‍ലന്‍ഡ് താരങ്ങള്‍ക്ക് പന്ത് തപ്പി ഇറങ്ങേണ്ടി വന്നു. കൂട്ടിന് ക്യാമറാന്മാരും. 

മൂന്ന് താരങ്ങളാണ് ഇംഗ്ലണ്ട് നിരയില്‍ മൂന്നക്കം കടന്നത്. ഇംഗ്ലണ്ട് സ്‌കോര്‍ ഒരു റണ്‍സില്‍ എത്തിയപ്പോള്‍ തന്നെ ജാസന്‍ റോയിയെ നഷ്ടമായിരുന്നു. എന്നാല്‍ ആ വിക്കറ്റിന്റെ സന്തോഷം അധിക സമയം ആസ്വദിക്കാന്‍ നെതര്‍ലന്‍ഡ്‌സ് താരങ്ങളെ ഇംഗ്ലണ്ട് അനുവദിച്ചില്ല. 

93 പന്തില്‍ നിന്നാണ് 14 ഫോറും മൂന്ന് സിക്‌സും പറത്തി ഫില്‍ സോള്‍ട്ട് 122 റണ്‍സ് നേടിയത്. ഡേവിഡ് മലന്‍ 125 റണ്‍സ് കണ്ടെത്തിയത് 109 പന്തില്‍ നിന്ന്. 7 ഫോറും 14 സിക്‌സുമാണ് 162 റണ്‍സ് കണ്ടെത്തിയ ബട്ട്‌ലറുടെ ബാറ്റില്‍ നിന്ന് പറന്നത്. 231 ആണ് ബട്ട്‌ലറുടെ സ്‌ട്രൈക്ക്‌റേറ്റ്. പിന്നാലെ ലിവിങ്സ്റ്റണ്‍ 22 പന്തില്‍ നിന്ന് അടിച്ചെടുത്തത് 66 റണ്‍സ്. 6 ഫോറും 6 സിക്‌സുമാണ് ലിവിങ്‌സ്റ്റണ്‍ പറത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com