ഇന്ത്യാ-പാക് താരങ്ങള്‍ ഒരു ടീമില്‍? ആഫ്രോ-ഏഷ്യാ കപ്പ് 2023ലെന്ന് റിപ്പോര്‍ട്ട് 

2023 ജൂണ്‍-ജൂലൈ മാസങ്ങളിലായി ട്വന്റി20 ഫോര്‍മാറ്റില്‍ ആഫ്രോ ഏഷ്യാ കപ്പ് നടത്തിയേക്കും എന്നാണ് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഇന്ത്യയുടേയും പാകിസ്ഥാന്റേയും താരങ്ങള്‍ ഒരു ടീമില്‍ കളിക്കാനുള്ള സാധ്യത തെളിയുന്നു. ആഫ്രോ-ഏഷ്യാ കപ്പ് 2023 മധ്യത്തോടെ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2005ലും 2007ലും ആഫ്രോ-ഏഷ്യാ കപ്പ് നടത്തിയിരുന്നു. 2023 ജൂണ്‍-ജൂലൈ മാസങ്ങളിലായി ട്വന്റി20 ഫോര്‍മാറ്റില്‍ ആഫ്രോ ഏഷ്യാ കപ്പ് നടത്തിയേക്കും എന്നാണ് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. 

എന്നാല്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ, ആഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ സുമോദ് ദാമോദര്‍, എസിസി ചെയര്‍മാന്‍ എന്നിവര്‍ തമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടേയും പാകിസ്ഥാന്റേയും മികച്ച താരങ്ങളെ ഏഷ്യന്‍ ഇലവനില്‍ ഉള്‍പ്പെടുത്താനാണ് പ്ലാന്‍ എന്ന് എസിസി വൃത്തങ്ങളെ ഉദ്ധരിച്ച് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇതില്‍ നിന്ന് രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തണം എന്നും കളിക്കാര്‍ക്ക് ഒരുമിച്ച് ഒരു ഇലവനില്‍ വരാന്‍ താത്പര്യം ഉണ്ടാവും എന്നും ആഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. ഓരോ വര്‍ഷവും ആഫ്രോ ഏഷ്യന്‍ മത്സരം സംഘടിപ്പിക്കാനാണ് ആലോചന. 

നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യ-പാക് ടീമുകള്‍ ഏറ്റുമുട്ടുന്നത്. 2012-13ന് ശേഷം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി പരമ്പര കളിച്ചിട്ടില്ല. 2007ലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ടെസ്റ്റില്‍ ഏറ്റുമുട്ടിയത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com