ഇന്ന് ഫൈനല്‍! പരമ്പര ജയം തേടി ഇന്ത്യയും സൗത്ത് ആഫ്രിക്കയും; ബംഗളൂരുവില്‍ മഴ ഭീഷണി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2022 10:26 AM  |  

Last Updated: 19th June 2022 10:26 AM  |   A+A-   |  

hardik_pandya_pant

ഫോട്ടോ: എഎഫ്പി

 

ബംഗളൂരു: ഇന്ത്യ-സൗത്ത് ആഫ്രിക്ക ട്വന്റി20 പരമ്പരയിലെ വിജയിയെ ഇന്ന് അറിയാം. ബംഗളൂരുവിലാണ് നിര്‍ണായകമായ അവസാന ട്വന്റി20. നിലവില്‍ 2-2ന് ഒപ്പത്തിനൊപ്പമാണ് ഇരു ടീമുകളും. 

എന്നാല്‍ പരമ്പര ആര് പിടിക്കും എന്ന ആകാംക്ഷയില്‍ കാത്തിരിക്കുന്നതിന് ഇടയില്‍ ബംഗളൂരുവില്‍ മഴ ഭീഷണിയാവുന്നു. കഴിഞ്ഞ ഏതാനും ദിവസമായി മണ്‍സൂണ്‍ മഴമേഘങ്ങള്‍ക്ക് കീഴിലാണ് ബംഗളൂരു. ശനിയാഴ്ച കനത്ത മഴയിലാണ് ഇരു ടീമുകളും ബംഗളൂരുവിലേക്ക് എത്തിയത്. 

ഈര്‍പ്പമുള്ള പിച്ചായിരിക്കും ബംഗളൂരുവിലേത്

ഈര്‍പ്പമുള്ള പിച്ചായിരിക്കും ബംഗളൂരുവിലേത്. ഇത് കളിയുടെ തുടക്കത്തില്‍ തന്നെ ബൗളര്‍മാര്‍ക്ക് ഗുണം നല്‍കും. വിശാഖപട്ടണത്തും രാജ്‌കോട്ടിലും ബൗളര്‍മാര്‍ മികവ് കാണിച്ചതോടെയാണ് ഇന്ത്യ ജയം പിടിച്ചത്. വിശാഖപട്ടണത്ത് ചഹല്‍ മൂന്ന് വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റും വീഴ്ത്തി. രാജ്‌കോട്ടില്‍ ആവേശ് ഖാന്‍ നാല് വിക്കറ്റും ചഹല്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മികച്ച ഇക്കണോമി നിലനിര്‍ത്തിയാണ് ഭുവിയുടെ ബൗളിങ്. 

ഡല്‍ഹിയിലും കട്ടക്കിലും തോല്‍വി നേരിട്ട് സമ്മര്‍ദത്തില്‍ നിന്നതില്‍ നിന്നാണ് ഇന്ത്യ തിരികെ കയറിയത്. ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവര്‍ ഫോമിലേക്ക് ഉയരാത്തതാണ് ബാറ്റിങ്ങില്‍ ഇന്ത്യക്ക് ആശങ്ക. എങ്കിലും പ്ലേയിങ് ഇലവനില്‍ ഇന്ത്യ മാറ്റം വരുത്താന്‍ സാധ്യത ഇല്ല. 

പരിക്കേറ്റ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ബവുമയും റബാഡയും ബംഗളൂരുവില്‍ പ്ലേയിങ് ഇലവനിലേക്ക് എത്തും. ആദ്യ രണ്ട് കളിയും ജയിച്ചെങ്കിലും ആ തുടര്‍ച്ച സൗത്ത് ആഫ്രിക്കയ്ക്ക് നഷ്ടമായി. 

ഈ വാര്‍ത്ത കൂടി വായിക്കാം 

ഡേവിഡ് മലന്റെ കൂറ്റന്‍ സിക്‌സ്, പന്ത് വന്ന് വീണത് പൊന്തക്കാട്ടില്‍; തിരഞ്ഞിറങ്ങി കളിക്കാരും ക്യാമറാമാന്മാരും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ