'ഋഷഭ് പന്തിന് അമിതഭാരം', ഫിറ്റ്‌നസ് ചോദ്യം ചെയ്ത് പാകിസ്ഥാന്‍ മുന്‍ താരം 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പര ജയം ലക്ഷ്യമിട്ട് പന്തും കൂട്ടരും ഇറങ്ങുന്നതിന് മുന്‍പായാണ് കനേരിയയുടെ വാക്കുകള്‍
ഋഷഭ് പന്ത്/ഫോട്ടോ: എഎഫ്പി
ഋഷഭ് പന്ത്/ഫോട്ടോ: എഎഫ്പി

ലാഹോര്‍: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന്റെ ഫിറ്റ്‌നസ് ചോദ്യം ചെയ്ത് പാകിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേരിയ. വിക്കറ്റ് കീപ്പ് ചെയ്യുമ്പോഴുള്ള പന്തിന്റെ സിറ്റിങ് പൊസിഷനാണ് ഇവിടെ കനേരിയ ചോദ്യം ചെയ്യുന്നത്. 

ഫാസ്റ്റ് ബൗളര്‍ പന്തെറിയുമ്പോള്‍ പ്രതികരിക്കാന്‍ ഋഷഭ് പന്തിന് അധികം സമയം ലഭിക്കുന്നില്ല. തടി കൊണ്ട് കാല്‍വിരല്‍ കുത്തിയാണ് പന്തിന്റെ വിക്കറ്റ് കീപ്പിങ് പൊസിഷന്‍. പന്ത് 100 ശതമാനം ഫിറ്റ് അല്ലേ? പന്തിന്റെ ഫിറ്റ്‌നസിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത് എന്നും കനേരിയ പറഞ്ഞു. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പര ജയം ലക്ഷ്യമിട്ട് പന്തും കൂട്ടരും ഇറങ്ങുന്നതിന് മുന്‍പായാണ് കനേരിയയുടെ വാക്കുകള്‍. ആദ്യ രണ്ട് മത്സരവും തോറ്റ് നിന്നിടത്ത് നിന്ന് ഇന്ത്യയെ ജയിപ്പിച്ച് കയറ്റാന്‍ പന്തിനായി. എന്നാല്‍ ബാറ്റിങ്ങില്‍ മോശം ഫോമില്‍ തുടരുകയാണ് പന്ത്. 

ബംഗളൂരുവില്‍ ജയം നിര്‍ണായകമായിരിക്കെ പന്തും ഫോമിലേക്ക് ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ 16 പന്തില്‍ നിന്ന് 29 റണ്‍സ് എടുത്താണ് പന്ത് തുടങ്ങിയത്. രണ്ടാം ട്വന്റി20യില്‍ 5 റണ്‍സും മൂന്നാമത്തേതില്‍ ആറ് റണ്‍സും എടുത്ത് മടങ്ങി. നാലാം മത്സരത്തിലും മികവ് കാണിക്കാനാവാതെ 17 റണ്‍സ് മാത്രമെടുത്താണ് ക്യാപ്റ്റന്‍ മടങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com