ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 14 കോടിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; സംഭവം മയോര്‍ക്കയിലെ വസതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2022 10:56 AM  |  

Last Updated: 21st June 2022 10:56 AM  |   A+A-   |  

cristiano_ronaldo_car

ഫോട്ടോ: ട്വിറ്റർ

 

മയോര്‍ക: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. 14 കോടി രൂപ വിലമതിക്കുന്ന ക്രിസ്റ്റ്യാനോയുടെ ബുഗട്ടി വെയ്‌റോണ്‍ ആണ് താരത്തിന്റെ മയോര്‍ക്കയിലെ വസതിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്.

അപകടം നടക്കുമ്പോള്‍ ക്രിസ്റ്റിയാനോ വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നില്ലെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമിത വേഗതയില്‍ വീട്ടിലേക്ക് എത്തിയ കാര്‍ വീടിന്റെ ഗെയ്റ്റ് തെറിപ്പിച്ചു. കാറിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോള്‍ട്ടുകള്‍. 

നിലവില്‍ അവധിക്കാലം ആഘോഷിക്കുന്നതിനായി സ്‌പെയ്‌നിലെത്തിയതാണ് ക്രിസ്റ്റിയാനോ. തന്റെ കാര്‍ പോര്‍ച്ചുഗല്ലില്‍ നിന്ന് താരം മയോര്‍ക്കയിലേക്ക് എത്തിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ക്രിസ്റ്റിയാനോയുടെ ജീവനക്കാരില്‍ ഒരാളാണ് വാഹനം ഓടിച്ചിരുന്നത് എന്നും സൂചനയുണ്ട്. 

പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സീസണ്‍ അവസാനിപ്പിച്ചത്. 27 ഗോളുകളാണ് സീസണില്‍ ക്രിസ്റ്റിയാനോ നേടിയത്. പ്രീ സീസണ്‍ പരീശലനം ക്രിസ്റ്റ്യാനോ അടുത്ത മാസം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമിനൊപ്പം ആരംഭിക്കും എന്നാണ് സൂചന. ഈ വര്‍ഷം ലോകകപ്പും ക്രിസ്റ്റ്യാനോയ്ക്ക് മുന്‍പിലുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം

അഞ്ചാം ടി20 മഴയിൽ ഒലിച്ചു; ടിക്കറ്റിന്റെ പകുതി പണം തിരികെ നൽകും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ