കോവിഡിന് പിന്നാലെ ആരോഗ്യനില വഷളായി; സഹീര്‍ അബ്ബാസ് ഗുരുതരാവസ്ഥയില്‍ 

കോവിഡ് ബാധിതനായതിന് പിന്നാലെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്
സഹീര്‍ അബ്ബാസ്, ഇമ്രാന്‍ ഖാന്‍/ഫോട്ടോ: ട്വിറ്റര്‍
സഹീര്‍ അബ്ബാസ്, ഇമ്രാന്‍ ഖാന്‍/ഫോട്ടോ: ട്വിറ്റര്‍

ലണ്ടന്‍: പാകിസ്ഥാന്‍ ഇതിഹാസ താരം സഹീര്‍ അബ്ബാസ്(74) ഐസിയുവില്‍. കോവിഡ് ബാധിതനായതിന് പിന്നാലെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. 

സെന്‍ മേരിസ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന സഹീര്‍ അബ്ബാസിന്റെ ആരോഗ്യനില ഗുരുതരമാണ്. യുഎഇയില്‍ നിന്ന് ലണ്ടനിലേക്ക് യാത്ര ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. 

കിഡ്‌നിയിലെ വേദനയെ തുടര്‍ന്നാണ് ഏതാനും ദിവസം മുന്‍പ് അബ്ബാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ അദ്ദേഹത്തിന് ന്യുമോണിയയും സ്ഥിരീകരിച്ചു. ഡയാലിസിസിന് വിധേയമാകുന്ന അബ്ബാസ് യന്ത്രസഹായത്തോടെയാണ് ശ്വസിക്കുന്നത്. 

പാകിസ്ഥാന് വേണ്ടി 78 ടെസ്റ്റുകള്‍

78 ടെസ്റ്റുകള്‍ പാകിസ്ഥാന് വേണ്ടി കളിച്ച താരമാണ് അബ്ബാസ്. 45 എന്ന ബാറ്റിങ് ശരാശരിയില്‍ നേടിയത് 5000 റണ്‍സും. 12 സെഞ്ചുറിയും അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. അബ്ബാസിന്റെ ഫസ്റ്റ് ക്ലാസ് കരിയറും അത്ഭുതപ്പെടുത്തുന്നതാണ്. 

459 മത്സരങ്ങളില്‍ നിന്ന് നേടിയത് 34843 റണ്‍സ്. 108 സെഞ്ചുറിയും 158 അര്‍ധ ശതകവും കണ്ടെത്തി. കരിയര്‍ അവസാനിച്ചതിന് ശേഷം ഐസിസി മാച്ച് റഫറിയായും പ്രവര്‍ത്തിച്ചു. 2020ല്‍ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമിലേക്കും അബ്ബാസ് എത്തി. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com