ആദ്യ ട്വന്റി20 ഇന്ന്, ഹര്‍ദിക്കിന് ക്യാപ്റ്റന്‍സി അരങ്ങേറ്റം, സഞ്ജു സാംസണ്‍ കളിച്ചേക്കും

ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ പുതു നിരയുമായാണ് ഇന്ത്യ ഇറങ്ങുന്നത്
സഞ്ജു സാംസണ്‍/ബിസിസിഐ, ട്വിറ്റര്‍
സഞ്ജു സാംസണ്‍/ബിസിസിഐ, ട്വിറ്റര്‍

ഡബ്ലിന്‍: ഇന്ത്യ-അയര്‍ലന്‍ഡ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ പുതു നിരയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ന് ഏതാനും താരങ്ങള്‍ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കുമെന്ന സൂചന ഹര്‍ദിക് പാണ്ഡ്യ നല്‍കുന്നു. 

ബൗളര്‍മാരായ ഉമ്രാന്‍ മാലിക്, രാഹുല്‍ ത്രിപാഠി, അര്‍ഷ്ദീപ് സിങ് എന്നിവരാണ് അരങ്ങേറ്റ മത്സരത്തിനായി കാത്തിരിക്കുന്നത്. സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപാഠി എന്നിവരില്‍ ഒരാള്‍ക്കാവും പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുക. ദീപക് ഹൂഡയും ഇവര്‍ക്ക് ഭീഷണിയായുണ്ട്. 

സൂര്യകുമാര്‍ യാദവ് മൂന്നാമത് ബാറ്റിങ്ങിനിറങ്ങും

ദിനേശ് കാര്‍ത്തിക് വിക്കറ്റ് കീപ്പിങ് ഗ്ലൗസ് അണിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പരിക്കിന്റെ പിടിയിലായിരുന്ന സൂര്യകുമാര്‍ യാദവ് ടീമിലേക്ക് മടങ്ങിയെത്തി മൂന്നാമത് ബാറ്റിങ്ങിനിറങ്ങും. ഭുവി, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം ആവേശ് ഖാന്‍ അല്ലെങ്കില്‍ ഉമ്രാന്‍ ഖാന്‍ ഇലവനിലേക്ക് വരും. അക്ഷര്‍ പട്ടേലും ചഹലുമായിരിക്കും സ്പിന്നര്‍മാര്‍. 

ട്വന്റി20 ലോകകപ്പ് മുന്‍പില്‍ നില്‍ക്കെ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനും എതിരായ പരമ്പര കളിക്കാര്‍ക്ക് നിര്‍ണായകമാണ്. അയര്‍ലന്‍ഡിന് എതിരായ പരമ്പരയില്‍ അവസരം ലഭിക്കുകയും മികവ് കാണിക്കുകയും ചെയ്താല്‍ സഞ്ജുവിന് ഇംഗ്ലണ്ടിലും കളിക്കാന്‍ അവസരം ലഭിക്കും. 

ഇന്ത്യയുടെ സാധ്യത 11: ഋതുരാജ് ഗയ്കവാദ്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍,ഉമ്രാന്‍ മാലിക്, ചഹല്‍

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com