'യുഎസ് ഓപ്പണില്‍ വിലക്കിയാലും പ്രശ്‌നമില്ല'; കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് ജോക്കോവിച്ച് 

യുഎസ് ഓപ്പണ്‍ നഷ്ടമായാലും കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ല എന്ന നിലപാട് ആവര്‍ത്തിച്ച് നൊവാക് ജോക്കോവിച്ച്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: യുഎസ് ഓപ്പണ്‍ നഷ്ടമായാലും കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ല എന്ന നിലപാട് ആവര്‍ത്തിച്ച് നൊവാക് ജോക്കോവിച്ച്. കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ജോക്കോവിച്ചിനെ ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ അനുവദിക്കാതെ തിരിച്ചയച്ചിരുന്നു. 

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കളിക്കാനാവാതെ വന്നതോടെ 2000 പോയിന്റ്‌സ് ആണ് ജോക്കോവിച്ചിന് നഷ്ടമായത്. വിംബിള്‍ഡണില്‍ കിരീടം ചൂടിയാലും ഇല്ലെങ്കിലും മറ്റൊരു 2000 പോയിന്റ് കൂടി ജോക്കോവിച്ചിന് നഷ്ടമാവും. കാരണം റഷ്യന്‍, ബെലാറുസിയന്‍ താരങ്ങളെ വിലക്കിയതോടെ വിംബിള്‍ഡണിന്റെ പോയിന്റ് എടുത്ത് കളഞ്ഞിരുന്നു. 

ഇന്നത്തെ സാഹചര്യത്തില്‍ യുഎസിലേക്ക് എനിക്ക് പ്രവേശിക്കാനാവില്ല. അതിനെ കുറിച്ച് ഞാന്‍ ബോധനാവാണ്. വിംബിള്‍ഡണില്‍ കൂടുതല്‍ മികവ് കാണിക്കാന്‍ അത് എനിക്ക് പ്രചോദനമാവുന്നു. കഴിഞ്ഞ് മൂന്ന് എഡിഷനുകളിലേത് പോലെ വിംബിള്‍ഡണില്‍ ഇത്തവണയും മികവ് കാണിക്കാന്‍ കഴുയുമെന്ന് പ്രതീക്ഷിക്കുന്നു, ജോക്കോവിച്ച് പറഞ്ഞു. 

അമേരിക്കയിലേക്ക് പോകാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ അത് സാധ്യമാവില്ല എന്നാണ് തോന്നുന്നത്. അതില്‍ എനിക്ക് ഒന്നും ചെയ്യാനുമില്ല. കാരണം വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പ്രവേശനം നല്‍കണോ വേണ്ടയോ എന്നത് യുഎസ് ഭരണകൂടം തീരുമാനിക്കേണ്ട കാര്യമാണ് എന്നും ജോക്കോവിച്ച് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com