ഇന്ത്യക്കായും ലെസ്റ്ററിന് വേണ്ടിയും ബാറ്റ് ചെയ്ത് പൂജാര; ഔട്ടായിട്ടും വീണ്ടും ക്രീസിലെത്തി ശ്രേയസും ജഡേജയും

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ സൈഡില്‍ നിന്നും പൂജാര ക്രീസിലേക്ക് എത്തി. എട്ടാമനായാണ് പൂജാര ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലെസ്റ്റര്‍: സന്നാഹ മത്സരത്തില്‍ ഇന്ത്യക്കും ലെസ്റ്റര്‍ഷയറിനും വേണ്ടി ബാറ്റ് ചെയ്യാന്‍ ഇറങ്ങി ചേതേശ്വര്‍ പൂജാര. ഔട്ട് ആയി മടങ്ങിയിട്ടും പല താരങ്ങളും രണ്ടാമത് വീണ്ടും ക്രീസിലേക്ക് എത്തിയിരുന്നു. എന്നാല്‍ രണ്ട് ടീമിന് വേണ്ടിയും ബാറ്റ് ചെയ്യാന്‍ ഇറങ്ങി പൂജാരയാണ് ആരാധകര്‍ക്ക് കൂടുതല്‍ കൗതുകമായത്. 

ലെസ്റ്ററിന് വേണ്ടിയാണ് ഒന്നാം ഇന്നിങ്‌സില്‍ പൂജാര ബാറ്റ് ചെയ്തത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ സൈഡില്‍ നിന്നും പൂജാര ക്രീസിലേക്ക് എത്തി. എട്ടാമനായാണ് പൂജാര ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ മൂന്നാമനായാണ് പൂജാര ലെസ്റ്ററിന് വേണ്ടി കളിച്ചത്. എന്നാല്‍ ആറ് പന്തില്‍ ഡക്കായി മടങ്ങി. 

ഇന്ത്യക്ക് വേണ്ടി ഇറങ്ങിയപ്പോള്‍ 22 റണ്‍സ് ആണ് പൂജാരയ്ക്ക് നേടാനായത്.അനൗദ്യോഗിക ഫസ്റ്റ് ക്ലാസ് മത്സരം ആയതിനാലാണ് ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ടീമുകള്‍ക്ക് സാധിച്ചത്. ഇതിലൂടെ കൂടുതല്‍ സമയം താരങ്ങള്‍ക്ക് ക്രീസില്‍ കണ്ടെത്താന്‍ കഴിയുന്നു.

ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഇന്ത്യക്ക് വേണ്ടി രണ്ടാം ഇന്നിങ്‌സില്‍ രണ്ട് തവണ ബാറ്റിങ്ങിന് ഇറങ്ങി.ആദ്യം നാലാമത് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രേയസ് 10ാമനായി വീണ്ടും ക്രീസിലെത്തി. 56 റണ്‍സ് ആണ് രവീന്ദ്ര ജഡേജ നേടിയത്. വിരാട് കോഹ് ലി 67 റണ്‍സ് എടുത്തു. രണ്ടാം ഇന്നിങ്‌സില്‍ 364 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം കളി അവസാനിപ്പിച്ചത്. ഇന്ത്യക്ക് ഇപ്പോള്‍ 366 റണ്‍സിന്റെ ലീഡ് ഉണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com