ഓപ്പണറായി ഇറങ്ങി കളി ഫിനിഷ് ചെയ്ത് ദീപക്  ഹൂഡ; ആദ്യ ട്വന്റി20യില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം

ദീപക് ഹൂഡയുടേയും ചഹലിന്റേയും മികവില്‍ അയര്‍ലന്‍ഡിന് എതിരായ ആദ്യ ട്വന്റി20യില്‍ ജയം പിടിച്ച് ഇന്ത്യ
അയര്‍ലന്‍ഡിന് എതിരായ ജയം ആഘോഷിക്കുന്ന ദീപക് ഹൂഡയും ദിനേശ് കാര്‍ത്തിക്കും /ഫോട്ടോ: എഎഫ്പി
അയര്‍ലന്‍ഡിന് എതിരായ ജയം ആഘോഷിക്കുന്ന ദീപക് ഹൂഡയും ദിനേശ് കാര്‍ത്തിക്കും /ഫോട്ടോ: എഎഫ്പി

ഡബ്ലിന്‍: ദീപക് ഹൂഡയുടേയും ചഹലിന്റേയും മികവില്‍ അയര്‍ലന്‍ഡിന് എതിരായ ആദ്യ ട്വന്റി20യില്‍ ജയം പിടിച്ച് ഇന്ത്യ. 12 ഓവറില്‍ 109 റണ്‍സ് ആണ് ഇന്ത്യക്ക് മറികടക്കേണ്ടിയിരുന്നത്. 16 പന്തുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ജയം തൊട്ടു. 

ഇഷാന്‍ കിഷനും ദീപക് ഹൂഡയും ചേര്‍ന്നാണ് ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. 29 പന്തില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്‌സും സഹിതം 47 റണ്‍സോടെ ഹൂഡ പുറത്താവാതെ നിന്നു. രാഹുല്‍ ത്രിപാഠിയേയും സഞ്ജുവിനേയും മറികടന്ന് പ്ലേയിങ് ഇലവനില്‍ ലഭിച്ച അവസരം ഓപ്പണറായി ഇറങ്ങി കളി ഫിനിഷ് ചെയ്ത് മടങ്ങിയാണ് ഹൂഡ പ്രയോജനപ്പെടുത്തിയത്. 

ഇഷാന്‍ കിഷന്‍ 11 പന്തില്‍ നിന്ന് മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 26 റണ്‍സോടെ പുറത്തായി. പരിക്കിന്റെ പിടിയില്‍ നിന്നും തിരിച്ചെത്തിയ ശേഷമുള്ള ആദ്യ മത്സരത്തില്‍ ഡക്കായാണ് സൂര്യകുമാര്‍ മടങ്ങിയത്. ഇഷാന്‍ കിഷനേയും സൂര്യകുമാറിനേയും ഒരോവറിലാണ് ക്രെയ്ഗ് യങ് മടക്കിയത്.

ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 12 പന്തില്‍ നിന്ന് 24 റണ്‍സ് നേടി ഇന്ത്യയുടെ ജയം വേഗത്തിലാക്കി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അയര്‍ലന്‍ഡ് 22-3ന് തകര്‍ന്നിടത്ത് നിന്നാണ് തിരികെ കയറിയത്. ഹര്‍ദിക്കും ഭുവിയും ആവേശ് ഖാനും ചേര്‍ന്നാണ് അയര്‍ലന്‍ഡിന്റെ ആദ്യ മൂന്ന് ബാറ്റേഴ്‌സിനെ രണ്ടക്കം കടക്കാന്‍ അനുവദിക്കാതെ മടക്കിയത്. 

ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

എന്നാല്‍ ഹാരി ടെക്ടര്‍ മറുവശത്ത് പിടിച്ചു നിന്നു. 33 പന്തില്‍ നിന്ന് 64 റണ്‍സ് ആണ് ഹാരി നേടിയത്. ആറ് ഫോറും മൂന്ന് സിക്‌സും താരത്തിന്റെ ബാറ്റില്‍ നിന്ന് വന്നു. മൂന്ന് ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ചഹലാണ് കളിയിലെ താരം. നാളെയാണ് പരമ്പരയിലെ രണ്ടാമത്തെ മത്സരം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com