സഞ്ജുവിന് പകരം പ്ലേയിങ് ഇലവനില്‍; ദീപക് ഹൂഡയ്ക്ക് നേരെ കാണികളുടെ അധിക്ഷേപം

കളി ആരംഭിച്ച് ആദ്യ ഓവറിനുള്ളില്‍ തന്നെ കാണികള്‍ ദീപക്കിന് എതിരെ തിരിഞ്ഞു
ദീപക് ഹൂഡ/ഫോട്ടോ: എഎഫ്പി
ദീപക് ഹൂഡ/ഫോട്ടോ: എഎഫ്പി

ഡബ്ലിന്‍: 29 പന്തില്‍ നിന്ന് 47 റണ്‍സുമായി ദീപക് ഹൂഡ പ്ലേയിങ് ഇലവനില്‍ ലഭിച്ച അവസരം മുതലാക്കി. എന്നാല്‍ ഗ്രൗണ്ടില്‍ ഫീല്‍ഡ് ചെയ്യവെ ഇന്ത്യന്‍ താരത്തിന് നേരിടേണ്ടി വന്നത് മോശം അനുഭവം. ബൗണ്ടറി ലൈനിന് സമീപം ദീപക് ഹൂഡ ഫീല്‍ഡ് ചെയ്യുമ്പോഴാണ് സംഭവം. 

അസഭ്യ വര്‍ഷമാണ് ദീപക് ഹൂഡയ്ക്ക് നേരെ കാണികളില്‍ നിന്ന് വന്നത്. കളി ആരംഭിച്ച് ആദ്യ ഓവറിനുള്ളില്‍ തന്നെ കാണികള്‍ ദീപക്കിന് എതിരെ തിരിഞ്ഞു. സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ അമര്‍ഷമാണ് ആരാധകരില്‍ നിന്നുണ്ടായത് എന്നും സൂചനയുണ്ട്. 

മത്സരത്തിലുടനീളം അധിക്ഷേപകരമായ കമന്റുകള്‍ ഒരു വിഭാഗം കാണികളില്‍ നിന്ന് ഉയര്‍ന്നു. എന്നാല്‍ സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ല. ആദ്യ ട്വന്റി20യില്‍ മികവ് കാണിച്ചതോടെ ഹൂഡ ചൊവ്വാഴ്ചയും കളിക്കും എന്ന് ഉറപ്പാണ്. 

ഋതുരാജിന് പരിക്കേറ്റതോടെയാണ് ഹൂഡ ഓപ്പണറായത്. സഞ്ജുവിനെ തഴഞ്ഞ് ഹൂഡയ്ക്ക് അവസരം നല്‍കിയതിനെതിരേയും സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.  ഋതുരാജ് പരിക്കില്‍ നിന്ന് മുക്തനായില്ല എങ്കില്‍ സഞ്ജു അല്ലെങ്കില്‍ രാഹുല്‍ ത്രിപാഠി പ്ലേയിങ് ഇലവനിലേക്ക് വന്നേക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com