വിക്കറ്റ് അനുവദിച്ചില്ല, അമ്പയറുടെ കൈപിടിച്ച് ഉയര്‍ത്തി ഹസന്‍ അലി; വീഡിയോ വൈറല്‍ 

പാകിസ്ഥാന്റെ ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തിന് ഇടയിലെ ഹസന്‍ അലിയുടെ അപ്പീലാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ കൗതുകമാവുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ലാഹോര്‍: പാകിസ്ഥാന്റെ ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തിന് ഇടയിലെ ഹസന്‍ അലിയുടെ അപ്പീലാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ കൗതുകമാവുന്നത്. തന്റെ എല്‍ബിഡബ്ല്യു അപ്പീല്‍ അമ്പയര്‍ നിരസിച്ചതിന് പിന്നാലെയാണ് അമ്പയറെ നിര്‍ബന്ധിച്ച് ഔട്ട് സിഗ്നല്‍ കാണിക്കാന്‍ ഹസന്‍ അലി പ്രേരിപ്പിച്ചത്. 

റാവല്‍പിണ്ടിയിലാണ് ഇന്‍ട്രാ സ്‌ക്വാഡ് മത്സരം നടന്നത്. സല്‍മാന്‍ അലിക്ക് എതിരായ ഡെലിവറി താരത്തിന്റെ പാഡില്‍ കൊണ്ടതോടെയാണ് ഹസന്‍ അലി അപ്പീല്‍ ചെയ്തത്. എന്നാല്‍ അമ്പയര്‍ ഔട്ട് വിളിച്ചില്ല. ഇതോടെയാണ് താരം അമ്പയറുടെ പക്കലേക്ക് ചെല്ലുകയും കൈ ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തത്. 

ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരക്ക് ഒരുങ്ങുകയാണ് പാകിസ്ഥാന്‍ ഇപ്പോള്‍. രണ്ട് ടെസ്റ്റുകളുടെ പരമ്പര ജൂലൈ 24ന് ആരംഭിക്കും. പരമ്പരക്കുള്ള 18 അംഗ സംഘത്തെ ശ്രീലങ്ക പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര കളിച്ച അതേ സംഘത്തെ തന്നെയാണ് ശ്രീലങ്ക നിലനിര്‍ത്തിയത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com