'പരിക്കേറ്റില്ലായിരുന്നു എങ്കില്‍...'തിരിച്ചടിയിലേക്ക് ചൂണ്ടി ശ്രേയസ് അയ്യര്‍

പരിക്കേറ്റില്ലായിരുന്നു എങ്കില്‍ താന്‍ ഇപ്പോഴും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായി തുടര്‍ന്നാനെയെന്ന് ശ്രേയസ് അയ്യര്‍
ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ/ഫോട്ടോ: ട്വിറ്റര്‍
ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ/ഫോട്ടോ: ട്വിറ്റര്‍

ന്യൂഡല്‍ഹി: പരിക്കേറ്റില്ലായിരുന്നു എങ്കില്‍ താന്‍ ഇപ്പോഴും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായി തുടര്‍ന്നാനെയെന്ന് ശ്രേയസ് അയ്യര്‍. ക്യാപ്റ്റന്‍സി നഷ്ടമായത് വലിയ തിരിച്ചടിയായതായാണ് ശ്രേയസ് പറയുന്നത്. 

അന്ന് പരിക്കേറ്റില്ലായിരുന്നു എങ്കില്‍ അവര്‍ എന്നെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റില്ലായിരുന്നു. 2021 സീസണിന്റെ തുടക്കത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ചുറ്റിയുണ്ടായ പോസിറ്റീവ് ഫീല്‍ എല്ലാവരും കണ്ടതാണ്, ശ്രേയസ് പറയുന്നു. 

തോളിനേറ്റ പരിക്ക് തിരിച്ചടിയായി

തോളിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ശ്രേയസിന് ഐപിഎല്‍ നഷ്ടമായത്. ശ്രേയസ് ശസ്ത്രക്രിയക്ക് വിധേയനായപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഡല്‍ഹി ഋഷഭ് പന്തിനെ കൊണ്ടുവന്നു. ശ്രേയസ് പരിക്ക് മാറി തിരിച്ചെത്തിയെങ്കിലും ഋഷഭ് പന്തില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം തിരികെ എടുക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തയ്യാറായില്ല. 

ക്യാപ്റ്റന്‍ എന്ന നിലയില്‍ എനിക്ക് മികച്ച സീസണുകളാണ് ലഭിച്ചത്. 500 റണ്‍സോളം കണ്ടെത്താനുമായി. എന്നാല്‍ പരിക്കിനെ തുടര്‍ന്നുള്ള ഇടവേളകള്‍ പ്രയാസകരമാണ്. കാരണം കാര്യങ്ങള്‍ നമ്മള്‍ ആദ്യം മുതല്‍ തുടങ്ങേണ്ടതായി വരും. അതൊരിക്കലും എളുപ്പമല്ല എന്നും ശ്രേയസ് അയ്യര്‍ പറഞ്ഞു. 

ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ക്യാപ്റ്റനാണ് ശ്രേയസ്. 12.25 കോടി രൂപയ്ക്കാണ് ശ്രേയസിനെ താര ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കണ്ടെത്തിയത്. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ തകര്‍ത്തടിച്ച് താന്‍ ഫോമിലാണെന്ന് ശ്രേയസ് വ്യക്തമാക്കി കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com