രഹാനെ, പൂജാര എന്നിവരെ തരംതാഴ്ത്തി; ഗ്രേഡ് എയില്‍ നിന്ന് സിയിലേക്ക് ഹര്‍ദിക്, കളിക്കാരുടെ വാര്‍ഷിക കരാര്‍

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരുടെ പുതിയ വാര്‍ഷിക കരാര്‍ പട്ടികയില്‍ രഹാനെ, പൂജാര, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് തിരിച്ചടിയെന്ന് സൂചന
ഹര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്‌ലി/ഫയല്‍ ഫോട്ടോ
ഹര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്‌ലി/ഫയല്‍ ഫോട്ടോ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരുടെ പുതിയ വാര്‍ഷിക കരാര്‍ പട്ടികയില്‍ രഹാനെ, പൂജാര, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് തിരിച്ചടിയെന്ന് സൂചന. രഹാനെ, പൂജാര എന്നിവരെ ഗ്രേഡ് ബിയിലേക്കും ഹര്‍ദിക്കിനെ ഗ്രേഡ് സിയിലേക്കും താഴ്ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 

എ പ്ലസ് വിഭാഗത്തില്‍ കോഹ് ലി, രോഹിത്, ബൂമ്ര എന്നീ മൂന്ന് താരങ്ങളാണുള്ളത് എന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏഴ് കോടി രൂപയാണ് എപ്ലസ് വിഭാഗത്തിലുള്ള കളിക്കാരുടെ വാര്‍ഷിക പ്രതിഫലം. എ കാറ്റഗറിയില്‍ 5 കോടി രൂപയും ബിയില്‍ മൂന്ന് കോടി രൂപയും സിയില്‍ ഒരു കോടി രൂപയും വാര്‍ഷിക പ്രതിഫലമായി ലഭിക്കും. 

ഭുവനേശ്വര്‍ കുമാറിലും വാര്‍ഷിക കരാറില്‍ തിരിച്ചടി

എ വിഭാഗത്തിലായിരുന്നു രഹാനെയും പൂജാരയും. എന്നാല്‍ ടെസ്റ്റുകളില്‍ തുടരെ പരാജയപ്പെട്ടതോടെ ഇരുവര്‍ക്കും നേരെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. 2021 ലോകകപ്പിന് ശേഷം ഹര്‍ദിക് ഇന്ത്യക്ക് വേണ്ടി ഒരു മത്സരവും കളിച്ചിട്ടില്ല. ഭുവനേശ്വര്‍ കുമാറിനേയും ഗ്രേഡ് ബിയില്‍ നിന്ന് ഗ്രേഡ് സിയിലേക്ക് തരം താഴ്ത്തുകയാണ്. 

എല്ലാ ഫോര്‍മാറ്റിലും സ്ഥാനം ഉറപ്പിക്കാന്‍ തുടങ്ങുന്ന സൂര്യകുമാര്‍ യാദവ് ആദ്യമായി വാര്‍ഷിക കരാറിലേക്ക് എത്തും. ഗ്രേഡ് സിയിലായിരിക്കും സൂര്യകുമാറിന്റെ സ്ഥാനം. അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവരെ ഗ്രേഡ് സിയില്‍ നിന്ന് ബിയിലേക്ക് കയറ്റിയിട്ടുണ്ട്. 

ഗ്രേഡ് എ: അശ്വിന്‍, രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍, മുഹമ്മദ് ഷമി, ഋഷഭ് പന്ത്
ഗ്രേഡ് ബി: പൂജാര, രഹാനെ, അക്ഷര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ. 
ഗ്രേഡ് സി: ശിഖര്‍ ധവാന്‍, ഉമേശ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ശുഭ്മാന്‍ ഗില്‍, ഹനുമാ വിഹാരി, ചഹല്‍, സൂര്യകുമാര്‍ യാദവ്, വൃധിമാന്‍ സാഹ, മായങ്ക് അഗര്‍വാള്‍, ദീപക് ചഹര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com