കോഹ്‌ലിയെന്ന് ആദ്യം കേട്ടത് 2007ല്‍, നോക്കിവെക്കണമെന്ന് സഹതാരങ്ങള്‍ പറഞ്ഞു; കോഹ്‌ലിയോട് സച്ചിന്‍

ശ്രീലങ്കയ്ക്ക് എതിരെ മൊഹാലിയില്‍ വെള്ളിയാഴ്ച ഇന്ത്യ ഇറങ്ങുമ്പോള്‍ സെഞ്ചുറി കുറിച്ച് കോഹ്‌ലി ആഘോഷിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: 100ാം ടെസ്റ്റ് എന്ന നാഴികക്കല്ല് പിന്നിടാന്‍ ഒരുങ്ങുന്ന കോഹ് ലിയിലേക്കാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയെല്ലാം. ശ്രീലങ്കയ്ക്ക് എതിരെ മൊഹാലിയില്‍ വെള്ളിയാഴ്ച ഇന്ത്യ ഇറങ്ങുമ്പോള്‍ സെഞ്ചുറി കുറിച്ച് കോഹ്‌ലി ആഘോഷിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഈ സമയം കോഹ്‌ലിയെ ആദ്യം തന്റെ ശ്രദ്ധയില്‍പ്പെട്ടത് എങ്ങനെ എന്ന് വെളിപ്പെടുത്തുകയാണ് സച്ചിന്‍. 

ഇന്ത്യന്‍ ടീമിനൊപ്പം 2007ല്‍ ഓസ്‌ട്രേലിയയില്‍ ആയിരിക്കുമ്പോഴാണ് കോഹ് ലിയെ കുറിച്ച് ആദ്യം കേള്‍ക്കുന്നത്. മലേഷ്യയില്‍ അണ്ടര്‍ 19 ലോകകപ്പ് കളിക്കുകയായിരുന്നു. സഹതാരങ്ങളില്‍ ചിലര്‍ കോഹ് ലിയെ കുറിച്ച് സംസാരിക്കുന്നത് കേട്ടു. ഈ കളിക്കാരനെ നോക്കി വെക്കേണ്ടതാണ്, വളരെ നന്നായി ബാറ്റ് ചെയ്യുമെന്ന് അവര്‍ പറഞ്ഞു, 100ാം ടെസ്റ്റ് കളിക്കുന്ന കോഹ് ലിക്ക് ആശംസ നേര്‍ന്നുള്ള സന്ദേശത്തില്‍ സച്ചിന്‍ പറയുന്നു. 

ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറിയതിന് ശേഷമുള്ള കോഹ്‌ലിയുടെ ആദ്യ ടെസ്റ്റാണ് നാളത്തേത്. 2019ന് ശേഷം സെഞ്ചുറി കണ്ടെത്താന്‍ കോഹ് ലിക്ക് കഴിഞ്ഞിട്ടില്ല. 100ാം ടെസ്റ്റില്‍ കോഹ് ലിയുടെ സെഞ്ചുറി വരള്‍ച്ചയ്ക്കും അവസാനമാവും എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com