'ജാവേദ് മിയാന്‍ദാദിനെ പോലെയാണ് കോഹ്‌ലി'; കാരണങ്ങള്‍ ചൂണ്ടി സുനില്‍ ഗാവസ്‌കര്‍

പാകിസ്ഥാന്‍ ഇതിഹാസ താരം ജാവേദ് മിയാന്‍ദാദിനോട് വിരാട് കോഹ്‌ലിയെ താരതമ്യപ്പെടുത്തി ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മൊഹാലി: പാകിസ്ഥാന്‍ ഇതിഹാസ താരം ജാവേദ് മിയാന്‍ദാദിനോട് വിരാട് കോഹ്‌ലിയെ താരതമ്യപ്പെടുത്തി ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. നൂറാം ടെസ്റ്റ് എന്ന നേട്ടത്തിലേക്ക് കോഹ്‌ലി എത്തുമ്പോഴാണ് പ്രശംസ നിറച്ച് ഗാവസ്‌കറിന്റെ താരതമ്യപ്പെടുത്തല്‍. 

ഒരു ഫാസ്റ്റ് ബൗളറെ പ്രകോപിപ്പിക്കാന്‍ വലിയ ധൈര്യം വേണം. ബൗളര്‍മാരെ സ്ലെഡ്ജ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ചുരുക്കം ചില ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് കോഹ്‌ലി, ജാവേദ് മിയാന്‍ദാദിനെ പോലെ. കോഹ് ലി സ്വയം മെച്ചപ്പെട്ട് വന്ന വിധം അതിശയിപ്പിക്കുന്നതാണ്. കളിയില്‍ കോഹ് ലി കൊണ്ടുന്ന സ്ഥിരത. 100 ടെസ്റ്റ് കഴിയുമ്പോഴും ആ സ്ഥിരതയ്ക്ക് മാറ്റമുണ്ടാവില്ല, ഗാവസ്‌കര്‍ പറയുന്നു. 

കോഹ് ലി സെഞ്ചുറി നേടുന്നത് കാണാന്‍ കാത്തിരിക്കുകയാണ് എല്ലാവരും

100ാം ടെസ്റ്റില്‍ ഫീല്‍ഡിങ്ങിനായാലും ബാറ്റിങ്ങിനായാലും ഇറങ്ങിയാല്‍ കാണികള്‍ കോഹ് ലിയുടെ ആവേശം ഉയര്‍ത്തും. നൂറാം ടെസ്റ്റില്‍ കോഹ് ലി സെഞ്ചുറി നേടുന്നത് കാണാന്‍ കാത്തിരിക്കുകയാണ് എല്ലാവരും. 2011ല്‍ വിന്‍ഡിസിന് എതിരെ കോഹ് ലി അരങ്ങേറ്റം കുറിക്കുന്നത് എനിക്ക് ഓര്‍മയുണ്ട്. അവിടേയും കോഹ് ലിക്കുള്ളിലെ തീ പ്രകടമായിരുന്നു എന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു. 

ശ്രീലങ്കയ്ക്ക് എതിരെ 80 റണ്‍സിലേക്ക് എത്തിയപ്പോഴേക്കും ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. പിന്നാലെ കോഹ് ലി-വിഹാരി സഖ്യമാണ് ഇന്ത്യയെ കരകയറ്റാന്‍ ശ്രമം ആരംഭിച്ചത്. 93 പന്തില്‍ നിന്ന് ഹനുമാ വിഹാരി അര്‍ധ ശതകം കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com