100ാം ടെസ്റ്റില്‍ ചരിത്രം കുറിച്ച് കോഹ്‌ലി, 8000 ക്ലബില്‍;അതിവേഗം നേട്ടം തൊടുന്ന താരം

നൂറാം ടെസ്റ്റ് കളിക്കുന്ന വിരാട് കോഹ് ലി മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരെ മറ്റൊരു നേട്ടം കൂടി പിന്നിട്ടു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മൊഹാലി: നൂറാം ടെസ്റ്റ് കളിക്കുന്ന വിരാട് കോഹ് ലി മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരെ മറ്റൊരു നേട്ടം കൂടി പിന്നിട്ടു. 8000 ടെസ്റ്റ് റണ്‍സ് നേടുന്ന താരമായി കോഹ് ലി. 

റെഡ് ബോള്‍ ക്രിക്കറ്റില്‍ 8000 റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് കോഹ് ലി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍, ലക്ഷ്മണ്‍ എന്നിവരാണ് കോഹ് ലിക്ക് മുന്‍പ് ടെസ്റ്റില്‍ 8000 റണ്‍സ് കണ്ടെത്തിയ ഇന്ത്യന്‍ താരങ്ങള്‍. 

8000 റണ്‍സിലേക്ക് അതിവേഗത്തില്‍ എത്തുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടം കോഹ് ലി തന്റെ പേരിലാക്കി. 15921 ടെസ്റ്റ് റണ്‍സുമായി സച്ചിനാണ് ഒന്നാമത്. 13288 റണ്‍സുമായി രാഹുല്‍ ദ്രാവിഡ് രണ്ടാം സ്ഥാനത്ത്. 10122 റണ്‍സുമായി സുനില്‍ ഗാവസ്‌കര്‍ മൂന്നാമത്. 8781 റണ്‍സ് ആണ് വിവിഎസ് ലക്ഷ്മണിന്റെ പേരിലുള്ളത്. സെവാഗ് ടെസ്റ്റില്‍ കണ്ടെത്തിയത് 8586 റണ്‍സും. രാജ്യാന്തര ക്രിക്കറ്റില്‍ ടെസ്റ്റില്‍ 8000 റണ്‍സ് പിന്നിടുന്ന 33ാമത്തെ താരമായി കോഹ് ലി മാറി.

 100 ടെസ്റ്റുകള്‍ കളിക്കുന്ന 12ാമത്തെ ഇന്ത്യന്‍ താരം

100 ടെസ്റ്റുകള്‍ കളിക്കുന്ന 12ാമത്തെ ഇന്ത്യന്‍ താരമാണ് കോഹ് ലി. 200 ടെസ്റ്റ് കളിച്ച സച്ചിനാണ് ഒന്നാമത്. 163 ടെസ്റ്റുമായി രാഹുല്‍ ദ്രാവിഡ് രണ്ടാമത്. 134 ടെസ്റ്റുകളാണ് വിവിഎസ് ലക്ഷ്മണ്‍ കളിച്ചത്. അനില്‍ കുംബ്ലേ 132 ടെസ്റ്റ് കളിച്ചു. 131 ടെസ്റ്റുകളാണ് കപില്‍ ദേവ് കളിച്ചത്. 

സുനില്‍ ഗാവസ്‌കര്‍ 125 ടെസ്റ്റുകളില്‍ ഇന്ത്യക്കായി ഇറങ്ങി. 116 ടെസ്റ്റുകളാണ് ദിലിപ് വെങ്‌സര്‍ക്കാര്‍ കളിച്ചത്. സൗരവ് ഗാംഗുലി 113 ടെസ്റ്റും ഇശാന്ത് ശര്‍മ 105 ടെസ്റ്റും ഹര്‍ഭജന്‍ 103 ടെസ്റ്റും സെവാഗ് 103 ടെസ്റ്റും കളിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com