വോണിന്റെ 'റോക്ക് സ്റ്റാറിന്' സെഞ്ചുറി, മെന്ററിന് രവീന്ദ്ര ജഡേജയുടെ യാത്രയയപ്പ് 

ശ്രീലങ്കയ്ക്ക് എതിരെ 160 പന്തില്‍ നിന്നാണ് ജഡേജ സെഞ്ചുറി കണ്ടെത്തിയത്. 10 ബൗണ്ടറികള്‍ ജഡേജയുടെ ബാറ്റില്‍ നിന്ന് വന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മൊഹാലി: ശ്രീലങ്കയ്ക്ക് എതിരായ മൊഹാലി ടെസ്റ്റില്‍ സെഞ്ചുറി നേടുമ്പോള്‍ അത് തന്റെ മെന്റര്‍ക്കുള്ള രവീന്ദ്ര ജഡേജയുടെ ശ്രദ്ധാഞ്ജലി. 2008ല്‍ തന്നെ രവീന്ദ്ര ജഡേജയെ റോക്ക് സ്റ്റാര്‍ എന്നാണ് വോണ്‍ വിശേഷിപ്പിച്ചിരുന്നത്. 

ശ്രീലങ്കയ്ക്ക് എതിരെ 160 പന്തില്‍ നിന്നാണ് ജഡേജ സെഞ്ചുറി കണ്ടെത്തിയത്. 10 ബൗണ്ടറികള്‍ ജഡേജയുടെ ബാറ്റില്‍ നിന്ന് വന്നു. ജഡേജയുടെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണ് ഇത്. ജഡേജ-അശ്വിന്‍ സഖ്യം ഏഴാം വിക്കറ്റില്‍ 130 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കി. ശ്രീലങ്കയ്ക്ക് എതിരെ ഏഴാം വിക്കറ്റിലെ ഇന്ത്യയുടെ ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇത്. 

എല്ലാ അര്‍ഥത്തിലും ആ വാര്‍ത്ത ഞെട്ടിച്ചു

ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ വിയോഗ വാര്‍ത്തയിലെ ഞെട്ടലും ദുഖവും രവീന്ദ്ര ജഡേജ പങ്കുവെച്ചിരുന്നു. എല്ലാ അര്‍ഥത്തിലും ആ വാര്‍ത്ത ഞെട്ടിച്ചു എന്നാണ് ജഡേജ ട്വിറ്ററില്‍ കുറിച്ചത്. വോണ്‍ നിന്നെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു എന്ന് ജഡേജയെ ഓര്‍മിപ്പിച്ച് ഈ സമയം ഹര്‍ഷ ഭോഗ് ലെയും ട്വിറ്ററില്‍ എത്തി. 

2008ലെ സംഭവം ഓര്‍മിപ്പിച്ചാണ് ഭോഗ്‌ലെ എത്തിയത്. നിന്നെ അടുത്തേക്ക് വിളിപ്പിച്ച് വോണ്‍ എന്നോട് പറഞ്ഞു, ഈ കുട്ടി റോക്ക്‌സ്റ്റാര്‍ ആണെന്ന്. നിന്നെ കുറിച്ച് പല തവണ ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. നിന്നോടും യൂസഫിനോടും വലിയ ഇഷ്ടമാണ് വോണിന്, ഹര്‍ഷ ഭോഗ് ലെ ട്വിറ്ററില്‍ ജഡേജയോട് പറഞ്ഞു. ഇതിന് മറുപടിയുമായി ജഡേജയുമെത്തി. ആ നിമിഷം ഇപ്പോഴും ഓര്‍ക്കുന്നു എന്നാണ് ജഡേജ മറുപടി നല്‍കിയത്. രാജസ്ഥാന്‍ റോയല്‍സ് 2008ല്‍ വോണിന് കീഴില്‍ കിരീടം നേടുമ്പോള്‍ രവീന്ദ്ര ജഡേജയും ടീമില്‍ അംഗമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com