സെഞ്ചുറിയിലേക്ക് അടുത്ത് രവീന്ദ്ര ജഡേജ, കട്ടയ്ക്ക് കൂടെ നിന്ന് അശ്വിനും; ഇന്ത്യ മികച്ച സ്‌കോറിലേക്ക്‌

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയുടെ സ്‌കോര്‍ 400 കടന്നു. ആദ്യ സെഷനില്‍ ഇന്ത്യയുടെ ഒരു വിക്കറ്റ് വീഴ്ത്താന്‍ ലങ്കന്‍ ബൗളര്‍മാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

പരിക്കിനെ തുടര്‍ന്ന് വന്ന ഇടവേളയ്ക്ക് ശേഷം ആദ്യ ടെസ്റ്റ് കളിക്കുന്ന രവീന്ദ്ര ജഡേജ അര്‍ധ ശതകം പിന്നിട്ടു. ജഡേജയ്ക്ക് മികച്ച പിന്തുണ നല്‍കി ആര്‍ അശ്വിനും ക്രീസില്‍ നിന്നതോടെ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ഇരുവര്‍ക്കുമായി. നേരത്തെ ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയിരുന്നു. 

103 ഓവറിലേക്ക് ഇന്ത്യന്‍ ഇന്നിങ്‌സ് എത്തുമ്പോള്‍ 431-6 എന്ന നിലയിലാണ് ഇന്ത്യയുടെ സ്‌കോര്‍. 140 പന്തില്‍ നിന്ന് 9 ഫോറോടെ 85 റണ്‍സുമായി ജഡേജ പുറത്താവാതെ നില്‍ക്കുന്നു. ആര്‍ അശ്വിന്‍ 44 റണ്‍സോടെ ക്രീസിലുണ്ട്. 

357-6 എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ദിനം കളി അവസാനിപ്പിച്ചത്

ഒന്നാം ദിനം 357-6 എന്ന നിലയിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്. ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ അര്‍ധ ശതകവും വിഹാരിയുടെ ഇന്നിങ്‌സുമായിരുന്നു ആദ്യ ദിനത്തിലെ ഇന്ത്യയുടെ ഹൈലൈറ്റുകള്‍. 96 റണ്‍സ് എടുത്താണ് പന്ത് മടങ്ങിയത്. ശ്രേയസ് അയ്യറിനൊപ്പം അര്‍ധ ശതക കൂട്ടുകെട്ടും രവീന്ദ്ര ജഡേജയ്‌ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും പന്ത് കണ്ടെത്തി. 

128 പന്തില്‍ നിന്നാണ് ഹനുമാ വിഹാരി 58 റണ്‍സ് എടുത്തത്. പൂജാരയ്ക്ക് പകരം ടീമില്‍ ഇടംലഭിച്ചത് മുതലാക്കാന്‍ വിഹാരിക്ക് കഴിഞ്ഞു. 100ാം ടെസ്റ്റ് കളിക്കുന്ന കോഹ് ലി 76 പന്തില്‍ നിന്ന് 45 റണ്‍സ് എടുത്താണ് കൂടാരം കയറിയത്. അഞ്ച് ഫോര്‍ കോഹ് ലിയുടെ ബാറ്റില്‍ നിന്ന് വന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com