രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിന് എതിരെ കേരളത്തിന്റെ പി രാഹുലിന് സെഞ്ചുറി. നോക്ക്ഔട്ട് ഉറപ്പിക്കാന്‍ കേരളത്തിന് ഒന്നാം ഇന്നിങ്‌സ് ലീഡ് നിര്‍ബന്ധമാണ് എന്നിരിക്കെ 300 റണ്‍സ് കേരളത്തിന് ഇനിയും കണ്ടെത്തണം.
101 ഓവറിലേക്ക് കളി എത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് എന്ന നിലയിലാണ് കേരളം. 286 പന്തില്‍ നിന്ന് 111 റണ്‍സുമായി രാഹുലും 143 പന്തില്‍ നിന്ന് 63 റണ്‍സുമായി സച്ചിന്‍ ബേബിയുമാണ് ക്രീസില്‍. ഇരുവരുടേയും കൂട്ടുകെട്ട് 100 റണ്‍സ് പിന്നിട്ടു.
129 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിച്ചാണ് രോഹന്‍ എസ് കുന്നുമ്മല്‍ മൂന്നാം ദിനം മടങ്ങിയത്. 110 പന്തില്‍ നിന്ന് 75 റണ്‍സ് ആണ് രോഹന്‍ നേടിയത്. പിന്നാലെ വന്ന വത്സലിന് അധിക സമയം ക്രീസില്‍ നില്‍ക്കാനായില്ല. 65 പന്തില്‍ നിന്ന് 15 റണ്‍സുമായി വത്സല്‍ മടങ്ങി.
ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടുന്ന ടീമാവും നോക്കൗട്ടിലേക്ക് കടക്കുക
സച്ചിന്‍ ബേബി-രാഹുല്‍ കൂട്ടുകെട്ടിന് കൂടുതല്‍ സമയം പിടിച്ചു നില്‍ക്കാനായാല്‍ കേരളത്തിന് ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. വിഷ്ണു വിനോദ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ കഴിയും എന്നതും കേരളത്തിന്റെ സാധ്യത ഉയര്‍ത്തുന്നു.
589 റണ്‍സ് ആണ് ഒന്നാം ഇന്നിങ്‌സില്‍ മധ്യപ്രദേശ് കണ്ടെത്തിയത്. യഷ് ദുബെയുടെ ഇരട്ട ശതകവും രജത്തിന്റെ സെഞ്ചുറിയുമാണ് മധ്യപ്രദേശിനെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത്. ആദ്യ രണ്ട് കളിയും ജയിച്ച് കേരളം നോക്കൗട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ മധ്യപ്രദേശിന് എതിരായ കളി സമനിലയിലായാല്‍ ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടുന്ന ടീമാവും നോക്കൗട്ടിലേക്ക് കടക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates