'സിംഹം സൂററ്റില്‍'- പരിശീലന ക്യാമ്പില്‍ 'തല' എത്തി; ഐപിഎല്‍ ഒരുക്കങ്ങള്‍ക്കു തുടക്കമിട്ട് ചെന്നൈ

പരിശീലന ക്യാമ്പില്‍ സഹ താരങ്ങള്‍ക്കൊപ്പം ചേരാനായി ധോനി എത്തുന്ന ചിത്രം ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഹമ്മദാബാദ്: ഐപിഎല്‍ 15ാം അധ്യായത്തിന്റെ ഷെഡ്യൂള്‍ ഇന്നലെയാണ് ബിസിസിഐ പുറത്തുവിട്ടത്. ഈ മാസം 26ന് തുടങ്ങുന്ന പുതിയ സീസണിലെ ആദ്യ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലവിലെ രണ്ടാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി ഏറ്റുമുട്ടും. കഴിഞ്ഞ തവണത്തെ ഫൈനലിന്റെ ആവര്‍ത്തനമായിരിക്കും ഉദ്ഘാടന പോര്. 

ഇപ്പോഴിതാ ടൂര്‍ണമെന്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി അടക്കമുള്ളവര്‍ പരിശീലനം തുടങ്ങി. 

പരിശീലന ക്യാമ്പില്‍ സഹ താരങ്ങള്‍ക്കൊപ്പം ചേരാനായി ധോനി എത്തുന്ന ചിത്രം ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായുള്ള ചെന്നൈ ടീമിന്റെ പരിശീലന ക്യാമ്പ് സൂററ്റിലാണ് ആരംഭിച്ചിരിക്കുന്നത്. 

സിംഹം സൂററ്റില്‍ എന്ന ഹാഷ് ടാഗോടെയാണ് ചെന്നൈ തലയുടെ ഫോട്ടോ പങ്കിട്ടിരിക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ ചെന്നൈ അഞ്ചാം കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com