സെഞ്ചുറി വരള്‍ച്ച കോഹ്‌ലി പിങ്ക് ബോളിലൂടെ അവസാനിപ്പിക്കുമോ? രാത്രി പകല്‍ ടെസ്റ്റില്‍ പ്ലേയിങ് ഇലവനില്‍ മാറ്റത്തിന് സാധ്യത

തന്റെ 71ാം രാജ്യാന്തര സെഞ്ചുറി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കോഹ് ലി കണ്ടെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍
ഫോട്ടോ: ട്വിറ്റര്‍
ഫോട്ടോ: ട്വിറ്റര്‍

ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്ക് എതിരായ രാത്രി പകല്‍ ടെസ്റ്റ് നാളെ ബംഗളൂരുവില്‍. തന്റെ 71ാം രാജ്യാന്തര സെഞ്ചുറി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കോഹ് ലി കണ്ടെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതിനൊപ്പം ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ എങ്ങനെയാവും എന്നതും ആരാധകരില്‍ ആകാംക്ഷ ഉണര്‍ത്തുന്നു. 

ആദ്യ ടെസ്റ്റ് 222 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. അതിനാല്‍ അതേ പ്ലേയിങ് ഇലവനെ തന്നെയാവുമോ ഇന്ത്യ ഇറക്കുക എന്നതാണ് ചോദ്യം. ഹരിയാന ഓഫ് സ്പിന്നര്‍ ജയന്ത് യാദവിന് ആദ്യ ടെസ്റ്റില്‍ മികവ് കാണിക്കാന്‍ കഴിഞ്ഞിരുന്നില്ല. ശ്രീലങ്കയുടെ 20 വിക്കറ്റില്‍ 15 വിക്കറ്റും ജഡേജയും അശ്വിനും തമ്മില്‍ പങ്കിട്ടപ്പോള്‍ ജയന്ത് യാദവിന് വിക്കറ്റ് വീഴ്ത്താനായില്ല. 

ശ്രീലങ്കയുടെ ടോപ് 6ല്‍ നാലും ഇടംകയ്യന്മാരാണ്

മൊഹാലിയില്‍ നിന്ന് ബംഗളൂരുവിലേക്ക് എത്തുമ്പോള്‍ ടീം കോമ്പിനേഷന്‍ മാറിയേക്കും. രാത്രി പകല്‍ ടെസ്റ്റിലെ മികവ് മുന്‍നിര്‍ത്തി അക്ഷര്‍ പട്ടേലിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. എന്നാല്‍ ശ്രീലങ്കയുടെ ടോപ് 6ല്‍ നാലും ഇടംകയ്യന്മാരാണ്. ഈ സാഹചര്യത്തില്‍ രണ്ട് ഇടംകയ്യന്‍ സ്പിന്നര്‍മാരെ ദ്രാവിഡ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമോ എന്നും അറിയണം. 

മുഹമ്മദ് സിറാജ് പ്ലേയിങ് ഇലവനിലേക്ക് എത്തുമോ എന്നതാണ് മറ്റൊരു ചോദ്യം. ന്യൂസിലന്‍ഡിന് എതിരെ തന്റെ ഓപ്പണിങ് സ്‌പെല്ലുകൊണ്ട് തന്നെ മുഹമ്മദ് സിറാജ് ശ്രദ്ധ പിടിച്ചിരുന്നു. ശ്രേയസിന് പകരം ശുഭ്മാന്‍ ഗില്ലിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com