ദിനേശ് കാര്‍ത്തിക്കിനേയും മാക്‌സ്‌വെല്ലിനേയും തഴഞ്ഞത് എന്തുകൊണ്ട്? ബാംഗ്ലൂരിന്റെ വിശദീകരണം

ദിനേശ് കാര്‍ത്തിക്, മാക്‌സ് വെല്‍ എന്നിവരെ മറികടന്ന് ഡുപ്ലെസിസിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് എന്ന ചോദ്യം ഉയര്‍ന്നിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബെംഗളൂരു: ഐപിഎല്‍ 15ാം സീസണിലേക്കുള്ള ക്യാപ്റ്റനായി ഫാഫ് ഡുപ്ലെസിസിനെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തെരഞ്ഞെടുത്തത്. ഇതോടെ ദിനേശ് കാര്‍ത്തിക്, മാക്‌സ് വെല്‍ എന്നിവരെ മറികടന്ന് ഡുപ്ലെസിസിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് എന്ന ചോദ്യം ഉയര്‍ന്നിരുന്നു. അതിന് ഉത്തരം നല്‍കുകയാണ് ബാംഗ്ലൂര്‍ ക്രിക്കറ്റ് ഡയറക്ടര്‍ മൈക്ക് ഹെസന്‍. 

ലീഡര്‍ഷീപ്പ് ഗ്രൂപ്പിനെ വളര്‍ത്താനാണ് ശ്രമിച്ചത്. ആ പട്ടികയില്‍ ഏറെ പ്രാധാന്യം നല്‍കിയവരില്‍ ഡുപ്ലെസിസും ഉണ്ടായി. തന്ത്രപരമായി എത്രത്തോളം മികച്ച് നില്‍ക്കുന്നു ഡുപ്ലെസിസ് എന്നത് എനിക്കറിയാം. നായക സ്ഥാനത്ത് മികവ് കാണിക്കുക ആരാകും എന്ന് നോക്കുമ്പോള്‍ അത് വിദേശിയാണോ ഇന്ത്യന്‍ താരമാണോ എന്നൊന്നും പരിഗണിക്കേണ്ടതില്ലെന്നും മൈക്ക് ഹെസന്‍ പറയുന്നു. 

7 കോടി രൂപയ്ക്കാണ് ഡുപ്ലെസിസിനെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്

എല്ലാ മത്സരങ്ങളും കളിക്കാന്‍ പ്രാപ്തനായ താരമാണ് ഡുപ്ലെസിസ്. കളിക്കാര്‍ക്കിടയില്‍ നല്ല ബന്ധം സൃഷ്ടിക്കാനും യുവതാരങ്ങളെ വാര്‍ത്തെടുത്ത് ആര്‍സിബി സംസ്‌കാരം വളര്‍ത്തിയെടുക്കാനും കഴിയുന്ന താരമാവം. ഡുപ്ലെസിസ് അതിന് യോഗ്യനാണ് എന്ന കാര്യത്തില്‍ സംശയമില്ലെന്നും മൈക്ക് ഹെസന്‍ പറയുന്നു. 

താര ലേലത്തില്‍ 7 കോടി രൂപയ്ക്കാണ് ഡുപ്ലെസിസിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. ഐപിഎല്ലില്‍ ആദ്യമായാണ് ഡുപ്ലെസിസ് നായക സ്ഥാനത്തേക്ക് എത്തുന്നത്. കഴിഞ്ഞ സീസണില്‍ ലീഗിലെ റണ്‍വേട്ടയില്‍ മുന്‍പിലെത്തിയ താരമാണ് ഡുപ്ലെസിസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com