'മങ്കാദിങ്' മാത്രം മതിയാകില്ല; പന്തെറിയും മുൻപ് ക്രീസിന്റെ പാതി പിന്നിട്ട് ബാറ്റർ! (വീഡിയോ)

നോൺ സ്ട്രൈക്കർ ക്രീസ് വിട്ടിറങ്ങി കുറേദൂരം മുന്നോട്ടു പോയതോടെ ബൗളർ മങ്കാദിങിലൂടെ ബാറ്ററെ പുറത്താക്കുന്നില്ല. പന്തെറിയാതെ മടങ്ങിയ ബൗളർ സംഭവം അമ്പയറുടെ ശ്രദ്ധയിൽപ്പെടുത്തുക മാത്രമാണ് ചെയ്തത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

മാഡ്രിഡ്: ബൗളർ പന്തെറിയും മുൻപേ ക്രീസ് വിട്ടിറങ്ങുന്ന നോൺ സ്ട്രൈക്കർമാരെ പുറത്താക്കുന്ന മങ്കാദിങ് നിയമവിധേയമാക്കിയത് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ്. ഇപ്പോഴും ക്രിക്കറ്റ് ലോകത്ത് മങ്കാദിങ് സംബന്ധിച്ച ചർച്ചകൾ സജീവമാണ്. ഇപ്പോഴിതാ ബൗളർ പന്തെറിയും മുൻപ് ക്രീസിന്റെ പാതി വരെ പിന്നിട്ട ബാറ്ററുടെ വീഡിയോ വൈറലായി മാറി. യൂറോപ്യൻ ക്രിക്കറ്റ് ലീഗ് (ഇസിഎൽ) മത്സരത്തിനിടെയാണ് ആരാധകർക്കെല്ലാം കൗതുകം സമ്മാനിച്ച സംഭവം.

നോൺ സ്ട്രൈക്കർ ക്രീസ് വിട്ടിറങ്ങി കുറേദൂരം മുന്നോട്ടു പോയതോടെ ബൗളർ മങ്കാദിങിലൂടെ ബാറ്ററെ പുറത്താക്കുന്നില്ല. പന്തെറിയാതെ മടങ്ങിയ ബൗളർ സംഭവം അമ്പയറുടെ ശ്രദ്ധയിൽപ്പെടുത്തുക മാത്രമാണ് ചെയ്തത്. 

യൂറോപ്യൻ ക്രിക്കറ്റ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് ലയൺസ് നിക്കോഷ്യ – പാക് ഐ കെയർ ബഡലോണ മത്സരത്തിനിടെയാണ് രസകരമായ സംഭവം. മത്സരത്തിൽ നികോഷ്യ ഇന്നിങ്സിലെ അവസാന ഓവറിലെ അഞ്ചാം പന്തിലാണ് നോൺ സ്ട്രൈക്കർ ഏറെ ദൂരം മുന്നോട്ടു കയറിയത്. ഇതോടെ ബൗൾ ചെയ്യാനെത്തിയ അതീഫ് മുഹമ്മദ് പന്തെറിയാതെ മടങ്ങുകയായിരുന്നു. തുടർന്ന് അദ്ദേഹം ഇക്കാര്യം അമ്പയറുടെ ശ്രദ്ധയിൽപ്പെടുത്തി.

മത്സരത്തിൽ നിക്കോഷ്യയെ ബഡലോണ തോൽപ്പിച്ചു. ആദ്യം ബാറ്റു ചെയ്ത നിക്കോഷ്യ നേടിയത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 81 റൺസ്. മറുപടി ബാറ്റിങ്ങിൽ ബഡലോണ 13 പന്തു ബാക്കിനിൽക്കെ വിജയം സ്വന്തമാക്കി. ബഡലോണയ്ക്കായി മുഹമ്മദ് ബാബർ 20 പന്തിൽ 42 റൺസെടുത്ത് വിജയത്തിൽ മുഖ്യ പങ്കുവഹിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com