''2018 എന്റെ ഏറ്റവും മോശം വര്‍ഷം; കോഹ്‌ലി അല്ലാതെ മറ്റൊരു ക്യാപ്റ്റനായിരുന്നു എങ്കില്‍ ടീമില്‍ നിന്ന് പുറത്താക്കിയാനെ''

ബാംഗ്ലൂരിന് വേണ്ടിയുളള പ്രകടനം നോക്കുമ്പോള്‍ 2018 തന്റെ ഏറ്റവും മോശം വര്‍ഷമായിരുന്നു എന്ന് പേസര്‍ മുഹമ്മദ് സിറാജ്
ഫോട്ടോ: ട്വിറ്റര്‍
ഫോട്ടോ: ട്വിറ്റര്‍

മുംബൈ: ബാംഗ്ലൂരിന് വേണ്ടിയുളള പ്രകടനം നോക്കുമ്പോള്‍ 2018 തന്റെ ഏറ്റവും മോശം വര്‍ഷമായിരുന്നു എന്ന് പേസര്‍ മുഹമ്മദ് സിറാജ്. കോഹ് ലി അല്ലാതെ മറ്റൊരു ക്യാപ്റ്റനായിരുന്നു ആ സമയം എങ്കില്‍ തന്നെ ടീമില്‍ നിന്ന് ഒഴിവാക്കുമായിരുന്നു എന്നും മുഹമ്മദ് സിറാജ് പറയുന്നു. 

ആ സമയം മറ്റൊരു ഫ്രാഞ്ചൈസിയിലായിരുന്നു എങ്കില്‍ അവര്‍ എന്നെ റിലീസ് ചെയ്താനെ. മറ്റേതൊരു ടീം ആയിരുന്നു എങ്കിലും എന്നെ ടീമില്‍ നിന്ന് മാറ്റിയാനെ. എന്നാല്‍ കോഹ് ലി എന്നെ പിന്തുണയ്ക്കുകയും എന്നെ ടീമില്‍ നിലനിര്‍ത്തുകയും ചെയ്തു. എല്ലാ ക്രഡിറ്റും കോഹ് ലിക്കാണ്, എനിക്ക് ഇപ്പോഴുള്ള എല്ലാം, എന്റെ ആത്മവിശ്വാസവും ബൗളിങ്ങും എല്ലാം, കോഹ്‌ലിയുടെ പിന്തുണ ഇല്ലായിരുന്നു എങ്കില്‍ സാധ്യമാകില്ലായിരുന്നു, മുഹമ്മദ് സിറാജ് പറഞ്ഞു. 

കോഹ് ലിയെ പോലൊരു ക്യാപ്റ്റനെ ലഭിക്കുക പ്രധാനപ്പെട്ട കാര്യമാണ്

കോഹ് ലിയെ പോലൊരു ക്യാപ്റ്റനെ ബൗളര്‍മാര്‍ക്ക് ലഭിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഒരു ഫാസ്റ്റ് ബൗളര്‍ പന്തെറിയാനുള്ള ഊര്‍ജമാണ് തിരയുന്നത് എങ്കില്‍ കോഹ് ലിയെ നോക്കുകയേ വേണ്ടു. വളരെ വ്യത്യസ്തനാണ് കോഹ്‌ലി, മുഹമ്മദ് സിറാജ് പറഞ്ഞു. 

2018ലെ ഐപിഎല്‍ സീസണില്‍ 11 വിക്കറ്റ് മാത്രമാണ് മുഹമ്മദ് സിറാജിന് വീഴ്ത്താനായത്. 8.95 എന്ന ഇക്കണോമിയില്‍ 367 റണ്‍സ് വഴങ്ങി. 2017 സീസണ്‍ സിറാജിന് അതിലും മോശമായിരുന്നു. 6 കളിയില്‍ നിന്ന് മാത്രം സിറാജ് വഴങ്ങിയത് 212 റണ്‍സ് ആണ്. എന്നാല്‍ 2020 ഐപിഎല്ലില്‍ ആര്‍സിബി അര്‍പ്പിച്ച വിശ്വാസത്തിന് കോഹ് ലി പകരം നല്‍കി. കൊല്‍ക്കത്തക്കെതിരായ 3-8 എന്ന ഫിഗറിലൂടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കും സിറാജിന് വിളിയെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com